Tuesday, October 16th, 2018

മൊഴിയെടുക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തി : ശ്രീശാന്ത്

    കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴിയെടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ബിസിസിഐയുടെ അച്ചടക്കസമിതിക്ക അയച്ച കത്തില്‍ ശ്രീശാന്ത് വിശദീകരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കാലിലെ പരുക്ക് മാറാന്‍ ആറ് ശസ്ത്രക്രിയ നടത്തിയതായും കത്തില്‍ ശ്രീശാന്ത് പറയുന്നു. രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് … Continue reading "മൊഴിയെടുക്കാന്‍ പോലീസ് ഭീഷണിപ്പെടുത്തി : ശ്രീശാന്ത്"

Published On:Sep 17, 2013 | 11:24 am

Sreeshanth and Adv Rabeka John

 

 
കൊച്ചി: പൊലീസ് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും മൊഴിയെടുത്തെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. ബന്ധുക്കളെ അറസ്റ്റ് ചെയ്യുമെന്നുവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായും ബിസിസിഐയുടെ അച്ചടക്കസമിതിക്ക അയച്ച കത്തില്‍ ശ്രീശാന്ത് വിശദീകരിച്ചു. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്നും കാലിലെ പരുക്ക് മാറാന്‍ ആറ് ശസ്ത്രക്രിയ നടത്തിയതായും കത്തില്‍ ശ്രീശാന്ത് പറയുന്നു.
രാജ്യത്തിനായി ക്രിക്കറ്റ് കളിക്കണമെന്നും വിജയങ്ങള്‍ നേടണമെന്നുമാണ് തന്റെ ആഗ്രഹമെന്നും കോഴവാങ്ങിയെന്നതിനു പൊലീസിനു തെളിവു ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്. ശബ്ദരേഖയുണ്ടെന്ന വാദം കള്ളമാണെന്നും പൊലീസ് റിപ്പോര്‍ട്ട് ഊഹാപോഹവും കേട്ടുകേള്‍വിയും വച്ചുള്ളതാണെന്നും ശ്രീശാന്ത് കത്തില്‍ ആരോപിച്ചു.
ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ ശ്രീശാന്ത് കോടതിയെ സമീപിക്കുമെന്നും ബി.സി.സി.ഐ.യുടെ നടപടി സ്വാഭാവികനീതിക്ക് എതിരാണെന്നും ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. പോലീസില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. അങ്ങനെയെങ്കില്‍ കേസില്‍ കോടതിയുടെ തീരുമാനം വരുന്നതുവരെ ബി.സി.സി.ഐ. കാത്തിരിക്കണമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.സി.സി.ഐ. അഴിമതിവിരുദ്ധ വിഭാഗം മേധാവി രവി സവാനിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ ശ്രീശാന്തിനും അങ്കിത് ചവാനും ആജീവനാന്തവും അമിത് സിങ്ങിന് അഞ്ചും സിദ്ധാര്‍ഥ് ത്രിവേദിക്ക് ഒരു വര്‍ഷത്തെയും വിലക്കാണ് ബോര്‍ഡ് വിധിച്ചത്. ഡല്‍ഹി പോലീസുമായി നടത്തിയ വ്യക്തിഗത സംഭാഷണത്തിന്റെയും അവര്‍ ഫയല്‍ ചെയ്ത കുറ്റപത്രത്തിന്റെയും കളിക്കാരില്‍ നിന്നുള്ള മൊഴിയുടെയും അടിസ്ഥാനത്തിലാണ് സവാനിയുടെ കണ്ടെത്തലുകള്‍. തെളിവുകളോ അടിസ്ഥാനമോ ഇല്ലാത്തതാണ് സവാനിയുടെ റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    1 hour ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    3 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    4 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    6 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    6 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    7 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    10 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    10 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    10 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു