Thursday, November 15th, 2018

ശ്രീശാന്തിന് മറുപടിയുമായി നാനാവതി : ഭാജി തല്ലിയതു തന്നെ

ന്യൂഡല്‍ഹി : ഹര്‍ഭജനെതിരായ ശ്രീശാന്തിന്റെ ട്വിറ്റര്‍ സന്ദേശം ചൂടു പിടിക്കുന്നു. ശ്രീശാന്ത് പറഞ്ഞത് വാസ്തവമല്ലെന്ന് കാട്ടി സംഭവത്തെ കുറിച്ച് അന്വേഷിച്ച മുന്‍ ജസ്റ്റിസ് സുധീര്‍ നാനാവതി രംഗത്തെത്തി. ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലുകതന്നെയാണ് ചെയ്തതെന്ന് നാനാവതി പ്രതികരിച്ചു. തന്നെ ഹര്‍ഭജന്‍ തല്ലിയില്ലെന്നും കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നെന്നുമാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചത്. 2008 ഐ പി എല്‍ മാച്ചിനിടെ നടന്ന സംഭവം അന്വേഷിക്കാന്‍ നാനാവതിയെയാണ് ബി സി സി ഐ നിയോഗിച്ചിരുന്നത്. ശ്രീശാന്തിന്റെ ഭാഗത്തു നിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്ന് നാനാവതി പറഞ്ഞു. … Continue reading "ശ്രീശാന്തിന് മറുപടിയുമായി നാനാവതി : ഭാജി തല്ലിയതു തന്നെ"

Published On:Apr 12, 2013 | 7:52 pm

ന്യൂഡല്‍ഹി : ഹര്‍ഭജനെതിരായ ശ്രീശാന്തിന്റെ ട്വിറ്റര്‍ സന്ദേശം ചൂടു പിടിക്കുന്നു. ശ്രീശാന്ത് പറഞ്ഞത് വാസ്തവമല്ലെന്ന് കാട്ടി സംഭവത്തെ കുറിച്ച് അന്വേഷിച്ച മുന്‍ ജസ്റ്റിസ് സുധീര്‍ നാനാവതി രംഗത്തെത്തി. ഹര്‍ഭജന്‍ ശ്രീശാന്തിനെ തല്ലുകതന്നെയാണ് ചെയ്തതെന്ന് നാനാവതി പ്രതികരിച്ചു. തന്നെ ഹര്‍ഭജന്‍ തല്ലിയില്ലെന്നും കൈമുട്ടുകൊണ്ട് ഇടിക്കുകയായിരുന്നെന്നുമാണ് ശ്രീശാന്ത് ട്വിറ്ററിലൂടെ പ്രതികരിച്ചത്.
2008 ഐ പി എല്‍ മാച്ചിനിടെ നടന്ന സംഭവം അന്വേഷിക്കാന്‍ നാനാവതിയെയാണ് ബി സി സി ഐ നിയോഗിച്ചിരുന്നത്.
ശ്രീശാന്തിന്റെ ഭാഗത്തു നിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്ന് നാനാവതി പറഞ്ഞു. ആദ്യം അടിച്ച ശേഷം തിരിച്ചു വന്ന് രണ്ടാമതും തല്ലാനോങ്ങിയ ഹര്‍ഭജനെ സുരക്ഷാ ഭടന്‍മാര്‍ പിടിച്ചു വെക്കുകയായിരുന്നെന്നും നാനാവതി പറഞ്ഞു. വലതി കയ്യുടെ പിന്‍ഭാഗം ഉപയോഗിച്ച് ശ്രീസാന്തിന്റെ വലതു കവിളത്ത് ഹര്‍ഭജന്‍ അടിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളില്‍ തെളിഞ്ഞതെന്നും നാനാവതി പറഞ്ഞു. ഐ പി എല്‍ ചരിത്രത്തില്‍ മറന്നു തുടങ്ങിയ വിവാദം അപ്രതീക്ഷിതമായാണ് ശ്രീശാന്ത് വീണ്ടും പുറത്തെടുത്തത്. അന്നത്തെ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടണമെന്ന് ശ്രീശാന്തിന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    14 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    15 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    17 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    20 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    21 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    21 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    21 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    22 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    22 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി