നടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി

Published:December 10, 2016

sreenathbhasi-actor-got-married-full

 

 

 

 
കൊച്ചി: യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റേഡിയോ ജോക്കിയായും പിന്നീട് ടെലിവിഷന്‍ അവതാരകനായും തിളങ്ങിയ ശ്രീനാഥ് ഭാസി 2012ല്‍ ബ്ലെസിയുടെ പ്രണയം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. ഉസ്താദ് ഹോട്ടല്‍, ഡാ തടിയാ, ഹണി ബീ, നോര്‍ത്ത് 24 കാതം, ജേക്കബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഹണി ബീയുടെ രണ്ടാം ഭാഗമായ ഹണി ബീ2ആണ് ശ്രീനാഥിന്റെ പുതിയ ചിത്രം.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.