Saturday, January 19th, 2019

കണ്ണൂരില്‍ ശ്രീമതി ടീച്ചറും കെ സുധാകരനും പികെ കൃഷ്ണദാസും കളത്തിലിറങ്ങും

രാഷ്ട്രീയ കൊടുങ്കാറ്റ് കലക്ടറേറ്റ് മൈതാനിയിലേക്ക്.

Published On:Jan 12, 2019 | 12:15 pm

സ്വന്തം ലേഖകന്‍
കണ്ണൂര്‍: രാഷ്ട്രീയ കൊടുങ്കാറ്റ് ഇനി കലക്ടറേറ്റ് മൈതാനിയിലേക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രങ്ങളായ കണ്ണൂര്‍ എം പിയും സി പി എം കേന്ദ്രകമ്മറ്റി അംഗവുമായ പി കെ ശ്രീമതിടീച്ചറും മുന്‍ എം പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരനും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസുമാണ് കണ്ണൂരില്‍ കളത്തിലിറങ്ങുന്നത്.
ശബരിമല യുവതി പ്രവേശനവും പ്രളയദുരിതാശ്വാസവും എല്ലാം ചര്‍ച്ചയായ വര്‍ത്തമാനകാലത്ത് മൂന്ന് നേതാക്കളും ഒരുമിച്ച് പടക്കളത്തിലിറങ്ങുമ്പോള്‍ ചര്‍ച്ചയാകുന്നത് കണ്ണൂരിന്റെ സമാധാനവും കൂട്ടായ്മയും മാത്രമാണ്. അതിന് വഴിയൊരുക്കാനാണ് കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് അഞ്ചാം വര്‍ഷവും സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കുന്നത്.
19ന് വൈകീട്ട് 3.30നാണ് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വണ്‍ഡെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുക. രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും രണ്ട് ടീമുകളിലായി അണിനിരന്നാണ് മത്സരം. ഇരുഭാഗത്തുമായി പ്രമുഖര്‍ പാഡണിയാനെത്തും.
രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഒരുടീം. ഈ ടീമിനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നയിക്കും. ടി വി രാജേഷ് എം എല്‍ എയാണ് വൈസ് ക്യാപ്റ്റന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സിക്രട്ടറി കെ പി അരുണ്‍, ഡി വൈ എഫ് ഐ കേന്ദ്രകമ്മറ്റി അംഗം ബിജുകണ്ടക്കൈ, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍മാക്കുറ്റി, കെ എസ് യു സംസ്ഥാന വൈസ്പ്രസിഡന്റ് വി പി അബ്ദുള്‍ റഷീദ് എന്നിവരാണ് കളത്തിലിറങ്ങുന്ന രാഷ്ട്രീയ നേതാക്കള്‍. കൂടെ പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസും സിക്രട്ടറി പ്രശാന്ത് പുത്തലത്തും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി തുടങ്ങിയവരാണ് പിച്ചിലിറങ്ങുന്നത്.
ഉദ്യോഗസ്ഥ, വ്യാപാരി, വ്യവസായ ടീമിന്റെ ക്യാപ്റ്റന്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ്. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വൈസ് ക്യാപ്റ്റനാകും. ജില്ലാപോലീസ് മേധാവി ജി ശിവവിക്രം, സബ്കലക്ടര്‍ കെ ആസിഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എ ഡി എം മുഹമ്മദ് യൂസഫ്, ആര്‍ ടി ഒ എം മനോഹരന്‍, കോര്‍പറേഷന്‍ സിക്രട്ടറി പി രാധാകൃഷ്ണന്‍, വ്യവസായികളായ കെ വിനോദ് നാരായണന്‍, ബി മഹേഷ്ചന്ദ്രബാലിഗ, സി വി ദീപക്, സഞ്ജയ് ആറാട്ട് പൂവാടന്‍, ഹനീഷ് കെ വാണിയന്‍കണ്ടി, പി പി ഷമീം, എ കെ മുഹമ്മദലി, റഫീക്ക്, പി കെ മെഹബൂബ് എന്നിവര്‍ ടീമിനായി രംഗത്തിറങ്ങും.
മുന്‍ എംപിയും സി പി ഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍ കളിയുടെ തല്‍സമയ വിവരണം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി പി ദിവ്യയാണ് അമ്പയര്‍. കളിക്കാര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം എം ഡി വി തുളസിദാസ് ആശംസകള്‍ നേരും.
പി കെ ശ്രീമതി ടീച്ചര്‍ എം പി മത്സരം ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍, പി കെ കൃഷ്ണദാസ് എന്നിവരും മുഖ്യാതിഥികളാകും. ക്ലബ് പ്രസിഡന്റ് പി ഷാഹിന്‍, ഹോണററി സിക്രട്ടറി മുഹമ്മദ് അസാഹിദ്, ട്രഷറര്‍ രജിത് രാജരത്‌നം എന്നിവരാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് തുടര്‍ച്ചയായി അഞ്ചാംവര്‍ഷം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്.

LIVE NEWS - ONLINE

 • 1
  44 mins ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

 • 2
  1 hour ago

  ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

 • 3
  2 hours ago

  കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

 • 4
  2 hours ago

  കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 5
  2 hours ago

  കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

 • 6
  3 hours ago

  ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

 • 7
  4 hours ago

  സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

 • 8
  4 hours ago

  സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

 • 9
  5 hours ago

  ഇന്ധന വില വീണ്ടും വര്‍ധിച്ചു