Friday, November 16th, 2018

ശ്രീജിത് മരിച്ച സംഭവംഭവം; എസ്‌ഐയുടെ ജാമ്യാപേക്ഷ തള്ളി

പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

Published On:Apr 24, 2018 | 9:01 am

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത് മരിച്ച സംഭവത്തില്‍ വരാപ്പുഴ എസ്‌ഐ ജിഎസ് ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ മജിസ്‌ട്രേട്ട് കോടതി തള്ളി. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളായ പോലീസുകാരെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് സ്‌റ്റേഷനില്‍വച്ച് എസ്‌ഐ ദീപക് മര്‍ദിച്ചിരുന്നുവെന്ന് അന്വേഷണസംഘം നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍ എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷയും തള്ളിയിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    9 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    10 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    12 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    15 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    16 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    17 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    17 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    18 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം