Saturday, September 22nd, 2018

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സാക്ഷി മൊഴിയും പോലീസിനെതിര്

ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ് എന്നയാളുടെ മൊഴിയാണ് പോലീസ് വാദത്തെ പൊളിക്കുന്നത്.

Published On:Apr 16, 2018 | 11:22 am

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സാക്ഷി മൊഴിയും പോലീസിനെതിര്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന ഗണേഷ് എന്നയാളുടെ മൊഴിയാണ് പോലീസ് വാദത്തെ പൊളിക്കുന്നത്.
അമ്പലപ്പറമ്പിലെ സംഘര്‍ഷത്തിലും ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്ക് പറ്റിയിരുന്നില്ലെന്നാണ് ഗണേഷിന്റെ മൊഴി.പോലീസ് വാഹനത്തില്‍ വെച്ചോ സ്‌റ്റേഷനില്‍ വെച്ചോ എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും ഗണേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ ശ്രീജിത്തിനെ പോലീസിന് കൈമാറിയതിനുശേഷം റൂറല്‍ എസ്.പിക്ക് കൈമാറുന്നതിനായി ഫോട്ടോ എടുത്തിരുന്നു. രാത്രി 11.03 ന് എടുത്ത ഈ ചിത്രത്തിലും ശ്രീജിത്തിന് പരിക്കുള്ളതായോ അസ്വസ്ഥതകളുള്ളതായോ കാണുന്നില്ല. സ്‌റ്റേഷനില്‍ 11മണിക്ക് ശേഷമാണ് മര്‍ദനം നടന്നതെന്നതിന്റെ തെളിവുകളാണ് ഇവ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ചും 11 മണിക്ക് ശേഷമാണ് മര്‍ദനം നടന്നതെന്നാണ് കണ്ടെത്തല്‍.

 

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള