Wednesday, August 21st, 2019

മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്.

Published On:Apr 18, 2019 | 1:29 pm

തിരു: മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിയില്‍ ശ്രീധരന്‍പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ഇതിനെതിരേ ഇടതുമുന്നണിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വീനര്‍ വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വിലയിരുത്തിയിരുന്നു.
തെരഞ്ഞെടുപ്പു കാലത്തു വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുംവിധത്തിലുള്ള പ്രസംഗം പാടില്ലെന്നും വര്‍ഗീയമായി ആക്ഷേപിക്കാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളാണു അദ്ദേഹം ലംഘിച്ചതെന്നും കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    11 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    13 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    16 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    17 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    17 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    18 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു