Thursday, November 22nd, 2018

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ ഭയന്ന് മലയാള സിനിമയും

കാസ്റ്റിംഗ് ക്രൗച്ചിന്റെ ആരും കാണാത്ത മുഖമാണ് ശ്രീ റെഡ്ഡി വലിച്ചു കീറിയത്.

Published On:Jul 14, 2018 | 10:58 am

തന്റെ കിടപ്പറ പങ്കിട്ട തെന്നിന്ത്യന്‍ നടന്മാരെക്കുറിച്ച് മാദകനടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളില്‍ ഭയന്ന് മലയാള സിനിമയും. തന്നെ ശാരീരികമായി ഉപയോഗിച്ച ചില തെന്നിന്ത്യന്‍ നടന്മാരുടെ പേരുകള്‍ പരസ്യമാക്കിയ ശ്രീ റെഡ്ഡി തമിഴും തെലുങ്കും കടന്ന് ഇനി പറയാന്‍ പോകുന്നത് മലയാളികളുടെ പേരായിരിക്കും എന്ന സൂചനയാണ് മലയാള സിനിമാ മേഖലയെയും ഞെട്ടിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതോടെ മലയാളം സിനിമാവേദിയും വിയര്‍ക്കാന്‍ തുടങ്ങിയതായാണ് സൂചന.
കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദാസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ട ശ്രീ റെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് ‘പ്രേത സിനിമ’കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവേന്ദ്ര ലോറന്‍സാണ്. മുനിയും കാഞ്ചനയും പോലെയുള്ള വമ്പന്‍ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ രാഘവേന്ദ്ര ഹൈദരാബാദ് ഹോട്ടലില്‍ ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്നും റെഡ്ഡി പറയുന്നു.
തമിഴ്‌ലീക്‌സ് എന്ന ഹാഷ് ടാഗോടെ് തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെയും അവര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചിരുന്നു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓര്‍മ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്റെ കയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി.
കാസ്റ്റിംഗ് ക്രൗച്ചിന്റെ ആരും കാണാത്ത മുഖമാണ് ശ്രീ റെഡ്ഡി വലിച്ചു കീറിയത്. നടിമാരെ ചൂഷണം ചെയ്ത് കൂടെ കിടത്തുന്ന വമ്പന്‍മാരെ കുറിച്ച് ശ്രീ റെഡ്ഡി വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ തെലുങ്ക്, തമിഴ് സിനിമാവേദി വിറച്ചു തുടങ്ങിയിരുന്നു. കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില്‍ ഉണ്ടെന്നും അവസരം ലഭിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ നടിമാര്‍ കിടന്ന് കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടെന്നായിരുന്നു ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത്. തെലുങ്ക് യുവനടന്‍ നാനിക്കെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു ശ്രീ റെഡ്ഡി തുടങ്ങിയത്. താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നാനി നശിപ്പിച്ചിട്ടുണ്ടെന്നു അവര്‍ പറഞ്ഞു. തെലുങ്കും തമിഴും കഴിഞ്ഞതോടെ ഇനി മലയാള സിനമയിലെ വമ്പന്‍മാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന ആകാംക്ഷയിലാണ് സിനിമാ ലോകം.

 

LIVE NEWS - ONLINE

 • 1
  39 mins ago

  ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

 • 2
  3 hours ago

  നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

 • 3
  4 hours ago

  ഷാനവാസിന് നാടിന്റെ അന്തിമോപചാരം

 • 4
  5 hours ago

  കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

 • 5
  5 hours ago

  ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

 • 6
  6 hours ago

  ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

 • 7
  6 hours ago

  യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

 • 8
  6 hours ago

  ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

 • 9
  7 hours ago

  കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു