Thursday, April 18th, 2019

സ്‌പോര്‍ട്‌സ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരു: സംസ്ഥാന കായിക വകുപ്പ് കേരളത്തിലെ കായികമേഖലയിലെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സ്‌പോര്‍ട്‌സ് ഗൈഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന് നല്‍കി പ്രകാശനം ചെയ്തു. കായിക വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാന ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, അംഗീകൃത അസോസിയേഷനുകള്‍, കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകളും, അവിടെയുള്ള കായിക ഇനങ്ങളും, പരിശീലകര്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും മൈതാനങ്ങളുടെ വിവരവും ഇവിടെ ഏതെല്ലാം … Continue reading "സ്‌പോര്‍ട്‌സ് ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു"

Published On:May 31, 2018 | 9:42 am

തിരു: സംസ്ഥാന കായിക വകുപ്പ് കേരളത്തിലെ കായികമേഖലയിലെ സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച സ്‌പോര്‍ട്‌സ് ഗൈഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന് നല്‍കി പ്രകാശനം ചെയ്തു. കായിക വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാന ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍, അംഗീകൃത അസോസിയേഷനുകള്‍, കൗണ്‍സിലിന് കീഴിലുള്ള ഹോസ്റ്റലുകളും, അവിടെയുള്ള കായിക ഇനങ്ങളും, പരിശീലകര്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലേയും മൈതാനങ്ങളുടെ വിവരവും ഇവിടെ ഏതെല്ലാം കായിക ഇനങ്ങളാണ് പരിശീലിപ്പിക്കുന്നതെന്നും ഇവിടങ്ങളിലേക്ക് ബന്ധപ്പെടേണ്ട നമ്പറുകളും ഈ ഗൈഡിലുണ്ട്.
സ്‌കൂള്‍ കായിക മേളയില്‍ ഉള്‍പ്പെടുത്തിയ കായിക ഇനങ്ങള്‍, മത്സരഘടന, ഗ്രേസ് മാര്‍ക്കിന്റെ മാനദണ്ഡം, കായിക മേഖലയിലെ പ്രധാന ഉത്തരവുകള്‍, കേരളത്തിലെ കായിക ചരിത്രം, കായിക വകുപ്പിന്റെ പ്രധാന പദ്ധതികള്‍, മത്സര വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് , കായിക മേഖലയിലെ അവാര്‍ഡുകള്‍, കേന്ദ്ര സര്‍ക്കാരിന്റെ കായിക മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ഗൈഡിലുണ്ട്.
കേരളത്തിലെ ഒളിമ്പ്യന്മാര്‍ , അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, രാജീവ്ഗാന്ധി ഖേല്‍ രത്‌ന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    31 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 2
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 3
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 4
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 5
    2 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 6
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 7
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 8
    6 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

  • 9
    6 hours ago

    ഹൈദരാബാദിന് ജയം