Sunday, November 18th, 2018

ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി

വണ്ടിത്താവളം: മീനാക്ഷിപുരത്ത് ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. കാറോടിച്ചു വന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പുതുശേരി തങ്കവേലു(42)വാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒന്‍പതിന് നെല്ലിമേട്ടിലാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. 30 ലിറ്റര്‍ വീതുമുള്ള ആറു കന്നാസുകള്‍ കാറിന്റെ പിന്‍സീറ്റില്‍ നിരത്തിവച്ച നിലയിലായിരുന്നു. പഴനിയില്‍നിന്നും കൊല്ലങ്കോട്ട് കാര്‍ എത്തിക്കാനാണത്രേ തങ്കവേലുവിനു നിര്‍ദേശം നല്‍കിയിരുന്നത്. അവിടെ നിന്നു വേറെയാള്‍ എത്തി തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ടിഎന്‍ … Continue reading "ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി"

Published On:Oct 12, 2013 | 2:01 pm

വണ്ടിത്താവളം: മീനാക്ഷിപുരത്ത് ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. കാറോടിച്ചു വന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പുതുശേരി തങ്കവേലു(42)വാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒന്‍പതിന് നെല്ലിമേട്ടിലാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. 30 ലിറ്റര്‍ വീതുമുള്ള ആറു കന്നാസുകള്‍ കാറിന്റെ പിന്‍സീറ്റില്‍ നിരത്തിവച്ച നിലയിലായിരുന്നു. പഴനിയില്‍നിന്നും കൊല്ലങ്കോട്ട് കാര്‍ എത്തിക്കാനാണത്രേ തങ്കവേലുവിനു നിര്‍ദേശം നല്‍കിയിരുന്നത്. അവിടെ നിന്നു വേറെയാള്‍ എത്തി തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ടിഎന്‍ 41 ജെ 5341 നമ്പര്‍ മാരുതി എസ്റ്റീം കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കരുതുന്നതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    7 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    11 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    15 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    16 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    17 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    17 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി