Wednesday, January 23rd, 2019

ചിലന്തിയെ തുരത്താന്‍ എളുപ്പവഴി..

ഗ്രാമ്പു ഇട്ട വെള്ളം സ്പ്രേ ചെയ്യുകയോ ചിലന്തി വലയ്ക്ക് സമീപം ഗ്രാമ്പു ഇടുകയോ ചെയ്താല്‍ ചിലന്തികള്‍ പോകും

Published On:Sep 13, 2018 | 10:19 am

ചിലന്തി ഇല്ലാത്ത വീട് ഉണ്ടാകില്ല. പല വീട്ടുകാരും ചിലന്തിയെ കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. വീട്ടില്‍ ഉടനീളം വലകള്‍ നെയ്യ്തു വയ്ക്കുന്നു എന്നതിനെക്കാള്‍ വിഷമുള്ള ഇവയിലെ ചിലത് കടിച്ചാല്‍ വളരെ വലിയ പ്രശ്‌നമാണ്. ചെറിച്ചിലും അലര്‍ജ്ജിയുമാണ് എട്ടുകാലികളുടെ കടിച്ചാല്‍ ഉണ്ടാകുന്നത്. അതിനാല്‍ ചിലന്തിയെ തുരത്തേണ്ടത് അത്യാവശ്യമാണ്.
വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേര്‍ത്ത് സ്പ്രേ ബോട്ടിലില്‍ ആക്കി സ്പ്രേ ചെയ്യുക. ഇത് വീടിന്റെ അറ്റങ്ങളിലും മുകളിലും സ്പ്രേ ചെയ്യുക. ഗ്രാമ്പു ഇട്ട വെള്ളം സ്പ്രേ ചെയ്യുകയോ ചിലന്തി വലയ്ക്ക് സമീപം ഗ്രാമ്പു ഇടുകയോ ചെയ്താല്‍ ചിലന്തികള്‍ ഓടിപ്പോകും. ഗ്രാമ്പുവിലെ ഇഗ്നോല്‍ ചിലന്തി, ഈച്ച, തുടങ്ങിയവയെ തുരത്താന്‍ മികച്ചതാണ്. നാരങ്ങാ വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തികളെ തുരത്തും.
നാരങ്ങയുടെ ഗന്ധമുള്ള ഹാന്‍ഡ് വാഷ്, സോപ്പ്, എന്നിവ ചിലന്തിയെ അകറ്റാന്‍ നല്ലതാണ്. നാരങ്ങയുടെ തൊലി വെയിലത്ത് ഉണക്കി പൊടിച്ചു സ്പ്രേ ചെയ്യുന്നത് ചിലന്തിയെ തുരത്താന്‍ ഉത്തമമാണ. ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലില്‍ അടയ്ക്കുക. ഈ മിശ്രിതം വീടിനു ചുറ്റും, ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുക.പ്രകൃതി ദത്തമായ ഓയില്‍ ആയ പെപ്പര്‍ മിന്റ് ഓയിലിന്റെ ഗന്ധം വിഷമുള്ളതും അല്ലാത്തതുമായ ചിലന്തികളെ തുരത്താന്‍ മികച്ചതാണ ഉപ്പ് ചിലന്തികള്‍ക്ക് വിഷമാണ്.അതിനാല്‍ ഉപ്പ് വിതറുന്നതും സ്പ്രേ ചെയ്യുന്നതും ചിലന്തികളെ ഓടിക്കും

LIVE NEWS - ONLINE

  • 1
    2 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 2
    3 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 3
    3 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 4
    5 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 5
    6 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 6
    6 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 7
    7 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 8
    7 hours ago

    നരോദ പാട്യ കലാപം: നാലു പ്രതികള്‍ക്ക് ജാമ്യം

  • 9
    8 hours ago

    നേപ്പിയറില്‍ കിവികളുടെ ചിറകരിഞ്ഞ് ഇന്ത്യ