Wednesday, September 19th, 2018

സുഗന്ധവ്യഞ്ജനങ്ങള്‍ കത്തിനശിച്ചു

പത്തനംതിട്ട: ഫാക്ടറിക്ക് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപ വിലവരുന്ന സുഗന്ധ വ്യഞ്ജനവസ്തുക്കള്‍ കത്തി നശിച്ചു.് ഓമല്ലൂര്‍ ഇലവുംതിട്ട റോഡില്‍ നല്ലാനിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ.കെ ഫഌവഴ്‌സ് ആരോമാറ്റിക് ഫാക്ടറിയിലാണ് അഗ്‌നിബാധയുണ്ടായത്. ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്ന് സത്ത് ഉണ്ടാക്കി വിദേശ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. ഫാക്ടറിയുടെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന കുരുമുളക്, മഞ്ഞള്‍, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയവയുടെ സത്ത് നശിച്ചിട്ടുണ്ട്. ഫാക്ടറിയുടെ പാക്കിംഗ് ഏരിയയിലാണ് അഗ്‌നിബാധയുണ്ടായത്. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്ക് കയറ്റിഅയക്കാന്‍ … Continue reading "സുഗന്ധവ്യഞ്ജനങ്ങള്‍ കത്തിനശിച്ചു"

Published On:Aug 20, 2013 | 4:30 pm

പത്തനംതിട്ട: ഫാക്ടറിക്ക് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപ വിലവരുന്ന സുഗന്ധ വ്യഞ്ജനവസ്തുക്കള്‍ കത്തി നശിച്ചു.് ഓമല്ലൂര്‍ ഇലവുംതിട്ട റോഡില്‍ നല്ലാനിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എ.കെ ഫഌവഴ്‌സ് ആരോമാറ്റിക് ഫാക്ടറിയിലാണ് അഗ്‌നിബാധയുണ്ടായത്. ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്ന് സത്ത് ഉണ്ടാക്കി വിദേശ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണിത്. ഫാക്ടറിയുടെ സ്‌റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന കുരുമുളക്, മഞ്ഞള്‍, ഗ്രാമ്പു, ഇഞ്ചി തുടങ്ങിയവയുടെ സത്ത് നശിച്ചിട്ടുണ്ട്. ഫാക്ടറിയുടെ പാക്കിംഗ് ഏരിയയിലാണ് അഗ്‌നിബാധയുണ്ടായത്. ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലേക്ക് കയറ്റിഅയക്കാന്‍ വെച്ചിരുന്ന സാധനങ്ങളാണ് കത്തിനശിച്ചതിലേറെയും.
പായ്ക്കിംഗ് യൂണിറ്റിലെ യന്ത്ര സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചു പുലര്‍ച്ചെ യൂണിറ്റില്‍ നിന്നും പുകയും രൂക്ഷഗന്ധവും വമിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് ഫാക്ടറിക്ക് തീപിടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടെ സൂക്ഷിച്ചിരുന്ന അഗ്‌നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ഭാഗത്തേക്ക് തീ ആളിപടര്‍ന്നതോടെ ജീവനക്കാര്‍ അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    6 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    10 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    11 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    14 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    14 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു