Friday, September 21st, 2018

സ്‌പൈസ് ജെറ്റില്‍ 12 രൂപക്ക് വിമാന ടിക്കറ്റുകള്‍

      ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് തങ്ങളുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി 12 രൂപക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. കമ്പനിയുടെ അഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ ഓഫര്‍ ലഭ്യമാകും. 12 രൂപക്കൊപ്പം നികുതിയും സ്‌പൈസ് ജെറ്റ് ടിക്കറ്റുകള്‍ക്കൊപ്പം നല്‍കേണ്ടി വരും. മെയ് 28 വരെയാണ് ഓഫര്‍. വളരെ കുറച്ച് സീറ്റുകളാണ് പുതിയ ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക. എയര്‍ലെന്‍ രംഗത്തെ കടുത്ത മല്‍സരത്തിന്റെ ഫലമായി ഇന്ത്യയിലെ വിമാന ടിക്കറ്റ് … Continue reading "സ്‌പൈസ് ജെറ്റില്‍ 12 രൂപക്ക് വിമാന ടിക്കറ്റുകള്‍"

Published On:May 24, 2017 | 9:39 am

 

Spicejet Image Full

 

 
ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് തങ്ങളുടെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി 12 രൂപക്ക് വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. കമ്പനിയുടെ അഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ ഓഫര്‍ ലഭ്യമാകും. 12 രൂപക്കൊപ്പം നികുതിയും സ്‌പൈസ് ജെറ്റ് ടിക്കറ്റുകള്‍ക്കൊപ്പം നല്‍കേണ്ടി വരും. മെയ് 28 വരെയാണ് ഓഫര്‍.
വളരെ കുറച്ച് സീറ്റുകളാണ് പുതിയ ഓഫറില്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക. എയര്‍ലെന്‍ രംഗത്തെ കടുത്ത മല്‍സരത്തിന്റെ ഫലമായി ഇന്ത്യയിലെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുറവാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ അഭ്യന്തര വിമാന കമ്പനികളെല്ലാം കുറഞ്ഞ നിരക്കില്‍ വിമാന യാത്ര ചെയ്യുന്നതിനുള്ള ഓഫറുകള്‍ നല്‍കിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച ഉഡാന്‍ പദ്ധതിയും കുറഞ്ഞ നിരക്കില്‍ വിമാന യാത്രക്കുള്ള അവസരം ലഭ്യമാക്കിയിരുന്നു. ജി.എസ്.ടി നിലവില്‍ വരുന്നതോടെ വിമാന യാത്ര നിരക്കില്‍ വീണ്ടും കുറവുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ജി.എസ്.ടിയില്‍ ഇക്കോണമി ക്ലാസിലെ വിമാന യാത്രക്കുള്ള നികുതി നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് നാല് ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇത് മൂലം അഭ്യന്തര വിമാന യാത്ര ചെലവ് വീണ്ടും കുറയാനാണ് സാധ്യത.

LIVE NEWS - ONLINE

  • 1
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    14 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    16 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    19 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 5
    19 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 6
    20 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 7
    21 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 8
    21 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 9
    22 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍