Tuesday, September 25th, 2018

വേഗപ്പൂട്ടില്‍ കൃത്രിമം; ബസുകളുടെ ലൈസന്‍സ് റദ്ദാക്കി

ഇടുക്കി: വേഗപ്പൂട്ട് ഘടിപ്പിക്കുന്നതില്‍ കൃത്രിമം കാട്ടിയ ബസുകളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. വേഗപ്പൂട്ടിന്റെ കേബിള്‍ ഊരി ഓടിയ മൂന്നു ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റാണ് റദ്ദു ചെയ്തത്. വേഗപ്പൂട്ടില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സീല്‍ ചെയ്യുന്ന വേഗപ്പൂട്ടുകള്‍ പിന്നീട് ജോയിന്റ് അഴിച്ചാല്‍ മാത്രമേ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളു. സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായാണ് ഇടുക്കിയിലും വേഗപ്പൂട്ടുകള്‍ സീല്‍ ചെയ്യുന്നത്. ഇടുക്കി എംവിഐമാരായ എം.കെ. ജയേഷ്‌കുമാര്‍, ടി. ഹരികുമാര്‍, എഎംവിഐമാരായ ഭരത്ചന്ദ്രന്‍, സി.എസ്. ജോര്‍ജ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് … Continue reading "വേഗപ്പൂട്ടില്‍ കൃത്രിമം; ബസുകളുടെ ലൈസന്‍സ് റദ്ദാക്കി"

Published On:Oct 24, 2013 | 1:01 pm

ഇടുക്കി: വേഗപ്പൂട്ട് ഘടിപ്പിക്കുന്നതില്‍ കൃത്രിമം കാട്ടിയ ബസുകളുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. വേഗപ്പൂട്ടിന്റെ കേബിള്‍ ഊരി ഓടിയ മൂന്നു ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റാണ് റദ്ദു ചെയ്തത്. വേഗപ്പൂട്ടില്‍ കൃത്രിമം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സീല്‍ ചെയ്യുന്ന വേഗപ്പൂട്ടുകള്‍ പിന്നീട് ജോയിന്റ് അഴിച്ചാല്‍ മാത്രമേ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളു. സംസ്ഥാന വ്യാപകമായി നടക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായാണ് ഇടുക്കിയിലും വേഗപ്പൂട്ടുകള്‍ സീല്‍ ചെയ്യുന്നത്. ഇടുക്കി എംവിഐമാരായ എം.കെ. ജയേഷ്‌കുമാര്‍, ടി. ഹരികുമാര്‍, എഎംവിഐമാരായ ഭരത്ചന്ദ്രന്‍, സി.എസ്. ജോര്‍ജ്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    9 mins ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    2 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    3 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    6 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    7 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    8 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    9 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    9 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    10 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു