Thursday, April 25th, 2019

സ്പീഡ് ഗവേണര്‍ ഇല്ലെങ്കില്‍ ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കും

      മലപ്പുറം : താനൂരില്‍ എട്ട് ഓട്ടോയാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ്സ് സര്‍വീസ് നടത്തിയിരുന്നത് രേഖകളില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തി. ആര്‍ ടി ഓഫീസില്‍ കൃത്രിമം കാണിച്ചാണ് ബസ് സര്‍വീസ് നടത്തിയിരുന്നതത്രെ. അതേസമയം സ്പീഡ് ഗവേണറുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് വ്യക്തമാക്കി. താനൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നും അദ്ദേഹം. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായും െ്രെഡവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായും അദ്ദേഹം പറഞ്ഞു. ഐ … Continue reading "സ്പീഡ് ഗവേണര്‍ ഇല്ലെങ്കില്‍ ബസ്സുകളുടെ ഫിറ്റ്‌നസ് റദ്ദാക്കും"

Published On:Aug 31, 2013 | 12:22 pm

Thanoor Bus Accident

 

 

 

മലപ്പുറം : താനൂരില്‍ എട്ട് ഓട്ടോയാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ്സ് സര്‍വീസ് നടത്തിയിരുന്നത് രേഖകളില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തി. ആര്‍ ടി ഓഫീസില്‍ കൃത്രിമം കാണിച്ചാണ് ബസ് സര്‍വീസ് നടത്തിയിരുന്നതത്രെ. അതേസമയം സ്പീഡ് ഗവേണറുകള്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ് വ്യക്തമാക്കി. താനൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നും അദ്ദേഹം. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയതായും െ്രെഡവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തതായും അദ്ദേഹം പറഞ്ഞു. ഐ ജി ഗോപിനാഥ് രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. മലപ്പുറം എസ് പിക്കാണ് അന്വേഷണ ചുമതല. കുറ്റക്കാരായ ആരെയും വെറുതെ വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് അടിയന്തിര ധനസഹായം നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അപകടത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ രണ്ടു മണിവരെ താനൂരില്‍ ഹര്‍ത്താല്‍ ആചരിക്കകയാണ്.
അതിനിടെ ബസ്സിന്റെ െ്രെഡവറെയും ക്ലീനറെയും കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെ മുക്കോല അങ്ങാടിക്കടുത്ത് പരിയാപുരം വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു അപകടം. കോഴിക്കോട്ടുനിന്ന് തിരൂരിലേയ്ക്ക് പോകുകയായിരുന്ന എ ടി എ ബസ്സ് ഓട്ടോയെ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവരാണ് മരണപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    10 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    15 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    18 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം