Tuesday, September 25th, 2018

സ്‌പെഷല്‍ അധ്യാപക നിയമനത്തിന് നടപടി സ്വീകരിക്കും: പി.കെ. ജയലക്ഷ്മി

കല്‍പറ്റ: കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷല്‍ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി. എസ്എസ്എയുടെ പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ്് കമ്മിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായികം, ചിത്രകല, തൊഴില്‍ പരിശീലനം എന്നീ അധ്യാപകരുടെ 37 വീതം ഒഴിവുകളാണ് നിലവിലുള്ളത്. അധ്യയന വര്‍ഷത്തില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നാല്‍ വര്‍ഷാവസാനം തുക ലാപ്‌സാവുമെന്നതിനാല്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. ജില്ലയില്‍ എസ്എസ്എയുടെ കീഴില്‍ നടക്കുന്ന യൂണിഫോം വിതരണത്തിലും പാഠപുസ്തക വിതരണത്തിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപടി … Continue reading "സ്‌പെഷല്‍ അധ്യാപക നിയമനത്തിന് നടപടി സ്വീകരിക്കും: പി.കെ. ജയലക്ഷ്മി"

Published On:Sep 2, 2013 | 4:27 pm

കല്‍പറ്റ: കരാറടിസ്ഥാനത്തില്‍ നിയമനം നടത്താവുന്ന 111 സ്‌പെഷല്‍ അധ്യാപക തസ്തികകള്‍ ഉടന്‍ നികത്തുമെന്ന് മന്ത്രി പി.കെ.ജയലക്ഷ്മി. എസ്എസ്എയുടെ പ്രവര്‍ത്തനം സംബന്ധിച്ച ജില്ലാതല മോണിറ്ററിംഗ്് കമ്മിറ്റിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കായികം, ചിത്രകല, തൊഴില്‍ പരിശീലനം എന്നീ അധ്യാപകരുടെ 37 വീതം ഒഴിവുകളാണ് നിലവിലുള്ളത്.
അധ്യയന വര്‍ഷത്തില്‍ നിയമനം നടത്താന്‍ കഴിയാതെ വന്നാല്‍ വര്‍ഷാവസാനം തുക ലാപ്‌സാവുമെന്നതിനാല്‍ നിയമനം നടത്തുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കും. ജില്ലയില്‍ എസ്എസ്എയുടെ കീഴില്‍ നടക്കുന്ന യൂണിഫോം വിതരണത്തിലും പാഠപുസ്തക വിതരണത്തിലും അപാകതയുണ്ടെങ്കില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എ നടപ്പാക്കുന്ന പദ്ധതികളുടെ അധ്യയന വര്‍ഷത്തെ പുരോഗതി യോഗം വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി, വൈസ് പ്രസിഡന്റ് എ.ദേവകി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. ടി. സുബ്രഹക്കമണ്യന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.ഐ.തങ്കമണി, എ.പി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    1 hour ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    1 hour ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു