Friday, April 26th, 2019

കുട്ടികള്‍ ഇനി പോലീസിന്റെ ‘എസ് പി ഗ്രൂപ്പ്’ നിരീക്ഷണത്തില്‍

ഓരോ സ്‌കൂളിലും ഒരു പോലീസുദ്യോഗസ്ഥനെ വീതം ശിശുക്ഷേമത്തിന്റെ ചുമതലയിലേക്ക് നിയമിച്ചുകഴിഞ്ഞു.

Published On:Aug 14, 2018 | 2:20 pm

കണ്ണൂര്‍: സ്‌കൂളിലേക്കയക്കുന്ന എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ പഠിക്കുന്നവരെ വരെ നിരീക്ഷിക്കാന്‍ ഇനി ടൗണ്‍ പോലീസുണ്ടാവും. കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ചെറുതും വലുതുമായ അതിക്രമം മുതല്‍ വീട്ടില്‍ നിന്നുണ്ടാകുന്ന വിഷമതകള്‍ വരെ കുട്ടികള്‍ക്ക് പോലീസിനോട് തുറന്ന് സംസാരിക്കാന്‍ അവസരമുണ്ടാകും. ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ എല്‍് പി സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്ററി തലം വരെ 46 സ്‌കൂളുകളുണ്ട്്. ഓരോ സ്‌കൂളിലും ഒരു പോലീസുദ്യോഗസ്ഥനെ വീതം ശിശുക്ഷേമത്തിന്റെ ചുമതലയിലേക്ക് നിയമിച്ചുകഴിഞ്ഞു. ഇവര്‍ സ്‌കൂളുകളിലെത്തി അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ എന്നിവരുമായി സംസാരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുക. വീട്ടുകാരോട് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ കുട്ടികള്‍ക്ക് ശിശുക്ഷേമ സമിതി അധികൃതരോട് തുറന്നുപറയാന്‍ അവസരമുണ്ടാകും. ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി സ്റ്റേഷനില്‍ കൗണ്‍സിലിംഗ് സെന്റര്‍ ഇതിനകം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്്. ആഴ്ചയില്‍ ഒരു ദിവസം ഇവിടെ വെച്ച് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. ‘സ്‌കൂള്‍ പ്രൊട്ടക്്ഷന്‍ ഗ്രൂപ്പ്’ എന്നാണ് പുതിയ സംരംഭത്തിന് നാമകരണം നല്‍കിയിട്ടുള്ളത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പരിശോധിക്കുന്നതിനായി നിലവില്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ മാത്രമായിരുന്നു സംവിധാനമുണ്ടായിരുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ടൗണ്‍ സി ഐ രത്‌നകുമാര്‍, എസ് ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
അതിക്രമങ്ങള്‍ തടയുക മാത്രമല്ല, കുഞ്ഞുങ്ങള്‍ കാരണമില്ലാതെ സ്‌കൂളില്‍ പ്രവൃത്തി ദിവസങ്ങളില്‍ എത്താതിരുന്നാല്‍ അതുകൂടി അന്വേഷിക്കും. ഇതിനായി രക്ഷിതാക്കളുമായി ഗ്രൂപ്പ് പ്രത്യേക ബന്ധം പുലര്‍ത്തുകയും ചെയ്യും. ഇത് കൃത്യമായി മക്കള്‍ സ്‌കൂളുകളില്‍ എത്തുന്നുണ്ടെന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയും.
ഞായറാഴ്ചകളില്‍ ശിശുഡോക്ടര്‍ വിദഗ്ധരുടെ സേവനങ്ങള്‍ ഒരുക്കി ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചൈല്‍ഡ് ക്ലിനിക്ക് ഇപ്പോഴും ഞായറാഴ്ചകളില്‍ ടൗണ്‍ സ്‌റ്റേഷനോട് ചേര്‍ന്ന് നിര്‍മ്മിച്ച കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

LIVE NEWS - ONLINE

 • 1
  23 mins ago

  റാഖയില്‍ 1,600ലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടു

 • 2
  29 mins ago

  സിനിമാ ചിത്രീകരണത്തിനിടെ നടി രജിഷക്ക് പരിക്ക്

 • 3
  34 mins ago

  രാജസ്ഥാന് മിന്നും ജയം

 • 4
  47 mins ago

  ആലപ്പുഴയില്‍ വാഹനാപകടം; മൂന്നു കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

 • 5
  12 hours ago

  കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 • 6
  14 hours ago

  നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

 • 7
  15 hours ago

  ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

 • 8
  17 hours ago

  ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

 • 9
  19 hours ago

  മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി