Saturday, February 23rd, 2019

സൗമ്യ കേസില്‍ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും കോടതി സ്വീകരിച്ചില്ല

തലശേരി: മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ സൗമ്യ (29) യെ മാത്രം കുറ്റക്കാരിയാക്കി തലശ്ശേരി സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഘട്ടം ഘട്ടമായി സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും അപൂര്‍ണ്ണമെന്ന കണ്ടെത്തലില്‍ കോടതി ഫയലില്‍ സ്വീകരിച്ചില്ല. തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണ് കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാര്യകാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് പ്രഥമദൃഷ്ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ പോലീസിന് … Continue reading "സൗമ്യ കേസില്‍ പോലീസ് സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും കോടതി സ്വീകരിച്ചില്ല"

Published On:Sep 4, 2018 | 2:21 pm

തലശേരി: മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ സൗമ്യ (29) യെ മാത്രം കുറ്റക്കാരിയാക്കി തലശ്ശേരി സി ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഘട്ടം ഘട്ടമായി സമര്‍പ്പിച്ച മൂന്ന് കുറ്റപത്രവും അപൂര്‍ണ്ണമെന്ന കണ്ടെത്തലില്‍ കോടതി ഫയലില്‍ സ്വീകരിച്ചില്ല. തന്നിഷ്ടപ്രകാരം ജീവിക്കാന്‍ സൗമ്യ തനിച്ചാണ് കുറ്റം ചെയ്തതെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കാര്യകാരണങ്ങള്‍ നിരത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് പ്രഥമദൃഷ്ട്യാ ന്യൂനതകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഡൊണാള്‍ഡ് സെക്യൂറ പോലീസിന് തിരികെ നല്‍കിയിരുന്നത്. ഒന്നിലധികം മൊബൈല്‍ ഫോണുകളും അതിലേറെ കാമുകരും ഉണ്ടെന്ന് പോലീസ് തന്നെ വെളിപ്പെടുത്തിയ സൗമ്യയെന്ന കുറ്റാരോപിത അടുത്ത് ബന്ധമുള്ള കാമുകരുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പെടുത്താത്തതാണ് കോടതി അപാകതയായി ചൂണ്ടിക്കാട്ടിയത്. ഇത് സംബന്ധിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയിരുന്നതായി കേസ് ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. അപാകതകള്‍ ഒഴിവാക്കിയും പ്രതി മരണപ്പെട്ടതായും ഉള്‍പെടുത്തി കുറ്റപത്രങ്ങള്‍ വീണ്ടും സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. ഇതിനിടെ പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിത ജയിലില്‍ മരിച്ചതായി ജയിലധികൃതര്‍ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിമാന്റ് നീട്ടുന്നതിനായി ഇന്നലെ സൗമ്യയെ കോടതി മുമ്പാകെ ഹാജരാക്കേണ്ടതായിരുന്നു. ആഗസ്ത് 24ന് രാവിലെ 9.30ന് വനിതജയില്‍ തോട്ടത്തിലെ കശുമാവില്‍ തൂങ്ങിയതായാണ് കണ്ടതെന്നും ജീവനുള്ളതായി തോന്നിയതിനാല്‍ ജില്ലാ ആശുപത്രിയിലെത്തിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുക്കളെയും തലശേരി, ധര്‍മടം പോലീസ് സ്‌റ്റേഷനിലും ദേശീയ മനുഷ്യാവകാശകമ്മീഷന്‍ രജിസ്ട്രാര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്), കണ്ണൂര്‍ തഹസില്‍ദാര്‍, ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ എന്നിവരെയും മരണവിവരം അറിയിച്ചിരുന്നു. മജിസ്‌ട്രേട്ട് തല അന്വേഷണം നടത്തിയതായും ജയിലധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കുന്നതിനുള്ള വാറണ്ട് മടക്കിയുള്ള റിപ്പോര്‍ട്ട്, മരണം സംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട്, ജയിലിലെ നോമിനല്‍ റോള്‍ എന്നിവയും ഇതോടൊപ്പം ഹാജരാക്കി. മാതാപിതാക്കളായ പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്‍(76), കമല (65), മകള്‍ ഐശ്വര്യ (എട്ട്) എന്നിവരെ ഭക്ഷണത്തില്‍ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നായിരുന്നു സൗമ്യക്കെതിരായ കുറ്റം. കൊലപാതകത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും സൗമ്യ നേരിട്ടാണ് എല്ലാം നടത്തിയതെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് നേരത്തെ ബന്ധുക്കള്‍ ആവശ്യപ്പെടിരുന്നു. കോടതി നിര്‍ദേശിച്ച വിവരങ്ങള്‍ സഹിതം കുറ്റപത്രം വീണ്ടും സമര്‍പ്പിക്കുന്നതിന് മുമ്പാണ് സൗമ്യ ജയിലിനുള്ളില്‍ മരിച്ചത്. ജിവിച്ചിരിക്കുമ്പോഴും ആത്മഹത്യ ചെയ്തതിന് ശേഷവും നിലയ്ക്കാത്ത വിവാദങ്ങള്‍ പിന്തുടരുന്ന പിണറായി പടന്നക്കരയിലെ യുവതിയുടെ പേരില്‍ ചുമത്തപ്പെട്ട കൂട്ടക്കൊലക്കേസില്‍ കാമുകരായ ചിലരുടെ പങ്കാളിത്തം ഉറപ്പിച്ച നാട്ടിലെ ആക്ഷന്‍ കമ്മിറ്റി ഇന്ന് വൈകിട്ട് വെളിപ്പെടുത്താനിരിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് എല്ലാവരും.

LIVE NEWS - ONLINE

 • 1
  9 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 2
  11 hours ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 3
  12 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 4
  14 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 5
  15 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 6
  16 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 7
  17 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 8
  18 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 9
  19 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം