Tuesday, July 16th, 2019

സൗമ്യയുടെ ആത്മഹത്യ; ജുഡീഷ്യല്‍ അന്വേഷണം നടത്തണം: അഡ്വ വിശ്വനാഥന്‍

സൗമ്യയുടെ അഭിഭാഷകനായ അഡ്വ. അജാനൂര്‍ വിശ്വനാഥനാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കുന്നത്.

Published On:Aug 31, 2018 | 1:40 pm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ വനിതാ ജയിലില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്.
സൗമ്യയുടെ അഭിഭാഷകനായ അഡ്വ. അജാനൂര്‍ വിശ്വനാഥനാണ് ഇതുസംബന്ധിച്ച് കത്ത് നല്‍കുന്നത്. കേസ് ഏറ്റെടുത്തത് മുതല്‍ ജയിലില്‍ വെച്ചും ജയിലിലെ ഫോണ്‍ മുഖാന്തിരവും കേസിനെക്കുറിച്ച് സൗമ്യയുമായി നിരവധി തവണ താന്‍ സംസാരിച്ചിരുന്നു. അപ്പോഴൊന്നും ആത്മഹത്യയെക്കുറിച്ചുള്ള ഒരു സൂചനയുമുണ്ടായിരുന്നില്ല. മാത്രമല്ല, കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാടാനായിരുന്നു അവരുടെ തീരുമാനം. ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴൊക്കെ സൗമ്യ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നു. ഒരു തവണ കോടതിയില്‍ വെച്ച് സൗമ്യ അത് തന്നോട് പറയുകയും ചെയ്തിരുന്നു. അവര്‍ തന്നെ പിന്തുടര്‍ന്ന് അവിടെ വന്നിരുന്നുവെന്നും തനിക്ക് ഭയമാണെന്നും തന്നോട് പറഞ്ഞിരുന്നതായി അഭിഭാഷകന്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ചിലരെക്കുറിച്ച് സൂചനയും തന്നിരുന്നു. എന്നാല്‍ ആത്മഹത്യയെക്കുറിച്ചുള്ള യാതൊരു സൂചനയും ഭയത്തിനിടയിലും അവരുടെ വാക്കുകളിലുണ്ടായിരുന്നില്ല. ജയിലില്‍ ആത്മഹത്യചെയ്ത നിലയിലായിലാണ് മൃതദേഹം കാണപ്പെട്ടത്. സൗമ്യ ആത്മഹത്യചെയ്യാന്‍ ഒരു സാഹചര്യവുമില്ലെന്നും മരണത്തെക്കുറിച്ചും കൂട്ടക്കൊലയെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അഡ്വ. വിശ്വനാഥന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന കത്തില്‍ ആവശ്യപ്പെടുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    3 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    10 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    11 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍