Monday, September 24th, 2018

സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു

ഇന്ന് കാലത്ത് 11.30ഓടെയാണ് പയ്യാമ്പലത്ത് സംസ്‌കരിച്ചത്.

Published On:Aug 27, 2018 | 1:41 pm

കണ്ണൂര്‍: പിണറായി കൂട്ടക്കൊല കേസിലെ പ്രതി സൗമ്യയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. കാലത്ത് 11.30ഓടെയാണ് പയ്യാമ്പലത്ത് സംസ്‌കരിച്ചത്. ജയില്‍ ഉദ്യോഗസ്ഥര്‍ മാത്രമെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തുള്ളൂ. കണ്ണൂര്‍ വനിതാ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തുവെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ഇതുവരെ ബന്ധുക്കളാരും എത്തിയിരുന്നില്ല. ഇതോടെയാണ് ജയില്‍ അധികൃതര്‍ അനാഥമായ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചത്. അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കുന്ന സ്ഥലത്താണ് സൗമ്യയെ സംസ്‌കരിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ കേസ് നിലവിലുള്ളതിനാല്‍ ദഹിപ്പിച്ചാല്‍ പിന്നീട് പുറത്തെടുക്കാന്‍ സാധിക്കില്ലെന്നുള്ളതുകൊണ്ടാണ് മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്‍ അധികൃതരുടെ സമ്മതത്തോടെയാണ് സൗമ്യയെ പയ്യാമ്പലത്ത് സംസ്‌ക്കരിച്ചത്. മാതാപിതാക്കളെയും മകളെയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ വെള്ളിയാഴ്ച കാലത്താണ് ജയിലില്‍ തൂങ്ങിമരിച്ചത്.സൗമ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ ജയില്‍ ഡിഐജി എസ് സന്തോഷ് അടുത്തദിവസം തന്നെ കണ്ണൂരിലെത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    28 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 2
    46 mins ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 3
    1 hour ago

    കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 4
    17 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 5
    19 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 6
    21 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 7
    23 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 8
    1 day ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 9
    1 day ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി