Saturday, January 19th, 2019

സൗമ്യ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താനിരുന്നത് എന്തായിരിക്കും?

ഒരു സ്ത്രീയുടെ കറുത്ത അധ്യായമായി കത്തിയടങ്ങുമ്പോള്‍ നിയമത്തിനും നീതിപീഠത്തിനും ഇഴപിരിക്കാനാകാത്ത സത്യമായി അത് അവശേഷിക്കുകയാണ്.

Published On:Aug 27, 2018 | 12:10 pm

കണ്ണൂര്‍: പിണറായി കൂട്ടക്കൊലകേസിലെ പ്രതി സൗമ്യ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്താനിരുന്ന സത്യം എന്തായിരുന്നു. പയ്യാമ്പലത്ത് ബന്ധുക്കള്‍ ഏറ്റെടുക്കാത്ത അനാഥമൃതദേഹമായി അവള്‍ എരിഞ്ഞൊടുങ്ങവെ നാട്ടുകാരുടെ മനസില്‍ എരിയുന്ന ചോദ്യമാണ് ഇത്. അഞ്ച് മൊബൈല്‍ഫോണുകളും അനവധി കാമുകന്മാരുമായി ആടിത്തീര്‍ത്ത ആ ജീവിതം ഒരു സ്ത്രീയുടെ കറുത്ത അധ്യായമായി കത്തിയടങ്ങുമ്പോള്‍ നിയമത്തിനും നീതിപീഠത്തിനും ഇഴപിരിക്കാനാകാത്ത സത്യമായി അത് അവശേഷിക്കുകയാണ്.
കഴിഞ്ഞ ദിവസം സൗമ്യയെ ജയിലില്‍ സന്ദര്‍ശിച്ച ലീഗല്‍ സര്‍വീസസ് അതോറിട്ടി അംഗങ്ങളോട് സൗമ്യ താന്‍ നിരപരാധിയാണെന്നും ചില സത്യങ്ങള്‍ താന്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. അതിന് അവസരം ലഭിക്കും മുമ്പെയാണ് സൗമ്യ ഒരുമുഴം സാരിത്തുമ്പില്‍ സ്വന്തം അന്ത്യവിധി നടപ്പാക്കിയത്. മരണക്കുറിപ്പായി സൗമ്യ എഴുതിയ കത്തിലും തന്റെ നിരപരാധിത്വം ആവര്‍ത്തിക്കുന്നു. സൗമ്യയുടെ വാര്‍ഡില്‍ നിന്ന് ഡയറി ടൗണ്‍ സി ഐ ടി കെ രത്‌നകുമാര്‍ കണ്ടെടുത്തു. ഇത് വിശദമായി പോലീസ് പരിശോധിച്ച് വരികയാണ്. വണ്ടിചെക്ക്, കഞ്ചാവ് കേസുകളിലെ പ്രതികളോടൊപ്പമാണ് സൗമ്യയെ പാര്‍പ്പിച്ചത്. അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് സഹോദരി സന്ധ്യ അടക്കമുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലെത്തിയത്. പിണറായിയില്‍ ദുര്‍മരണങ്ങള്‍ക്കിടയായി ആളൊഴിഞ്ഞ വണ്ണത്താന്‍വീട് ഇന്ന് നാട്ടുകാരുടെ നൊമ്പരക്കാഴ്ചയാണ്. വഴിവിട്ട ജീവിതം നയിച്ചതിന് ഒരു യുവതി നല്‍കേണ്ടി വന്ന വലിയ പിഴയുടെ പ്രതീകമായി അത് ഇയര്‍ന്നു നില്‍ക്കുന്നു. സൗമ്യ ഒറ്റയ്ക്ക് ഇത്രയധികം അരുംകൊലകള്‍ നടത്തില്ലെന്നും അതിന് പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടെന്നും അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൗമ്യയുടെ വീട്ടിലേക്ക് മകളുടെ മരണശേഷവും അവിഹിതവേഴ്ചക്ക് എത്തിയിരുന്ന ഒരാളെ നാട്ടുകാര്‍ പിടിച്ചുവച്ചിരുന്നു. ഈ മധ്യവയസ്‌കനും ചില ചെറുപ്പക്കാരും അടക്കമുള്ള ഇടപാടുകാര്‍ക്ക് ദുര്‍മരണങ്ങളില്‍ പങ്കുണ്ടെന്നും നാട്ടുകാര്‍ ഉറച്ചുവിശ്വസിക്കുന്നു. കാലം പിന്നിട്ടാലും മറഞ്ഞുകിടക്കുന്ന സത്യം തെളിയിക്കപ്പെടുന്ന നീതി ഈ കേസിലും സംഭവിക്കുമെന്ന ജനങ്ങളുടെ വിശ്വാസമാണ് സൗമ്യയുടെ ആത്മഹത്യയിലൂടെ ഇല്ലാതായത്.
അവസാനദിവസങ്ങളില്‍ സൗമ്യ മാനസികമായി തകര്‍ന്നിരുന്നുവെന്നാണ് സഹതടവുകാരുടെ മൊഴി. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയും. പതിനൊന്നു മണിക്കൂറിലധികം ചോദ്യം ചെയ്യലിനെ പതറാതെ നേരിട്ട യുവതി മാനസികസമ്മര്‍ദവും കുറ്റബോധവും സഹിക്കാതെയാണ് മരണം വരിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇനിയൊരിക്കലും ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്നും പുറത്തുവരാനാകില്ലെന്ന വാസ്തവവും വേട്ടയാടി. ആധുനിക മൊബൈല്‍ഫോണുകള്‍ കുടുംബ ബന്ധങ്ങളില്‍ വളര്‍ത്തുന്ന വിള്ളലിനും അരുതാത്ത ബന്ധങ്ങളിലേക്കുള്ള മാര്‍ഗവും സൃഷ്ടിക്കുന്ന കേരളത്തിലെ സാഹചര്യങ്ങള്‍ക്കുള്ള അടിക്കുറിപ്പാകുകയാണ് പിണറായി കൂട്ടക്കൊല. എന്നാല്‍, ഇതിന്റെ വേര് ചികഞ്ഞെടുക്കാന്‍ കഴിയാഞ്ഞത് അന്വേഷണസംഘത്തിന്റെ കെടുകാര്യസ്ഥതയാണ്.
തനിക്ക് ഇഷ്ടപ്പെട്ട ഒരു കാമുകനൊപ്പം മുംബൈയ്ക്ക് കടക്കാനായിരുന്നു സൗമ്യയുടെ പദ്ധതിയെന്നും സംസാരമുണ്ട്. അവിടെ ഹോംനേഴ്‌സായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അയല്‍ക്കാരോട് വെളിപ്പെടുത്തിയിരുന്നു. ഈ യുവാവിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചില്ല. സദാചാര പൊലീസ് ചമയുന്നവര്‍ക്ക് ഒരു അവിഹിതബന്ധത്തിന്റെ അര്‍ഹതപെട്ട പരിണിതിയായി സൗമ്യയുടെ ജീവിതം ഉദാഹരിക്കാമെങ്കിലും അവരെ നാശത്തിലേക്ക് നയിച്ചവര്‍ ഇപ്പോള്‍ കാണാമറയത്തിരുന്ന് ആശ്വസിക്കുന്നുണ്ടാകാം. അത് നിയമസംവിധാനങ്ങള്‍ക്ക് നേരെയുള്ള പരിഹാസച്ചിരിയാകാം.

LIVE NEWS - ONLINE

 • 1
  13 hours ago

  ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

 • 2
  14 hours ago

  മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

 • 3
  15 hours ago

  കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

 • 4
  15 hours ago

  ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

 • 5
  17 hours ago

  ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

 • 6
  18 hours ago

  എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

 • 7
  19 hours ago

  യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

 • 8
  19 hours ago

  സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

 • 9
  20 hours ago

  ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു