Wednesday, September 26th, 2018

സൗന്ദര്യ ഓര്‍മയായിട്ട് ഒമ്പത് വര്‍ഷം

കണ്ണൂര്‍ : രണ്ടു ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ തെന്നിന്ത്യന്‍ നടി സൗന്ദര്യ ഓര്‍മയായിട്ട് ഇന്ന് ഒമ്പതു വര്‍ഷം തികയുന്നു. 2004 ഏപ്രില്‍ 17 ന് ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമ്പോള്‍ 31-ാമത്തെ വയസില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായ സഹോദരനും ഒപ്പമുണ്ടായിരുന്നു. മലയാളിയായ പൈലറ്റ് ജോയിഫിലിപ്പായിരുന്നു വിമാനം പറത്തിയിരുന്നത്. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ജ്യോതി എന്ന കഥാപാത്രത്തെയും കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ … Continue reading "സൗന്ദര്യ ഓര്‍മയായിട്ട് ഒമ്പത് വര്‍ഷം"

Published On:Apr 17, 2013 | 11:28 am

കണ്ണൂര്‍ : രണ്ടു ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ തെന്നിന്ത്യന്‍ നടി സൗന്ദര്യ ഓര്‍മയായിട്ട് ഇന്ന് ഒമ്പതു വര്‍ഷം തികയുന്നു. 2004 ഏപ്രില്‍ 17 ന് ഒരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമ്പോള്‍ 31-ാമത്തെ വയസില്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. ബി ജെ പി സ്ഥാനാര്‍ത്ഥിയായ സഹോദരനും ഒപ്പമുണ്ടായിരുന്നു. മലയാളിയായ പൈലറ്റ് ജോയിഫിലിപ്പായിരുന്നു വിമാനം പറത്തിയിരുന്നത്.
യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രത്തിലെ സോഫ്റ്റുവെയര്‍ എന്‍ജിനീയറായ ജ്യോതി എന്ന കഥാപാത്രത്തെയും കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ ആമിന എന്ന കഥാപാത്രത്തെയും മാത്രമാണ് മലയാള സിനിമക്കു വേണ്ടി സൗന്ദര്യ ചെയ്തതെങ്കിലും ഈ രണ്ട് ചിത്രങ്ങള്‍ കൊണ്ടു തന്നെ സൗന്ദര്യയെ മലയാള സിനിമാ ലോകം ഹൃദയത്തില്‍ ഏറ്റുവാങ്ങി.
വ്യവസായിയും എഴുത്തുകാരനുമായ കെ എസ് സത്യനാരായണന്റെ മകളായി രുന്ന സൗന്ദര്യയുടെ യഥാര്‍ത്ഥ പേര് സൗമ്യ എന്നായിരുന്നു. എം ബി ബി എസ്സിന് പഠിക്കവെ 1992ല്‍ റിലീസായ ഗന്ധര്‍വ എന്ന കന്നഡ സിനിമയിലൂടെ അഭിനേത്രിയായി രംഗത്തെത്തിയ സൗന്ദര്യ പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെ നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. സിനിമയില്‍ സജീവമായതോടെ മെഡിക്കല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഹിന്ദിയില്‍ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച സൂര്യവംശം സൗന്ദര്യയുടെ മികച്ച ചിത്രങ്ങളിലൊന്നാണ്. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗിരീഷ് കാസറവള്ളിയുടെ ദ്വീപ എന്ന ചിത്രം നിര്‍മിച്ചത് സൗന്ദര്യയായിരുന്നു. മണിച്ചിത്രത്താഴിന്റെ കന്നഡ റിമേക്കായ ആപ്തമിത്രയായിരുന്നു സൗന്ദര്യയുടെ അവസാന ചിത്രം.

LIVE NEWS - ONLINE

  • 1
    1 min ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    3 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    8 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    8 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    10 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    12 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു