Monday, August 26th, 2019

ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്‌ഫോണുമായി സൗണ്ട് വണ്‍

രണ്ട് മണിക്കൂര്‍ നേരം കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഹെഡ്സെറ്റ് ബാറ്ററി എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാനാവുമെന്നും

Published On:Jul 22, 2019 | 9:17 am

സൗണ്ട് വണ്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി മൈക്രോഫോണ്‍ സൗകര്യത്തോടെ പുതിയ വി9 ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്ഫോണ്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് 5.0 സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണില്‍ 33 അടി ദൂരപരിധി ലഭ്യമാവുമെന്ന് സൗണ്ട് വണ്‍ പറയുന്നു. രണ്ട് മണിക്കൂര്‍ നേരം കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഹെഡ്സെറ്റ് ബാറ്ററി എട്ട് മണിക്കൂര്‍ നേരം ഉപയോഗിക്കാനാവുമെന്നും. സ്മാര്‍ട്ഫോണിന് പുറമെ, ലാപ്ടോപ്പുകള്‍, ടാബ് ലെറ്റ്, പിസി എന്നിവയിലെ ബ്ലൂടൂത്തുമായും ഹെഡ്സെറ്റ് ബന്ധിപ്പിക്കാനാവും.
സറ്റാന്റ്ബൈ മോഡില്‍ 30 മണിക്കൂര്‍ നേരം ചാര്‍ജ് നില്‍ക്കുമെന്നും സൗണ്ട് വണ്‍ പറയുന്നു. വയര്‍ലെസ് ആയും അല്ലാതെയും ഉപയോഗിക്കാനാവും എന്നതാണ് ഈ ഹെഡ്സെറ്റിന്റെ മറ്റൊരു സവിശേഷത. ഹെഡ്സെറ്റിനൊപ്പം ലഭിക്കുന്ന 1.5 എംഎം ഓഡിയോ കേബിള്‍ ഉപയോഗിച്ച് ഹെഡ്സെറ്റ് ഉപയോഗിക്കാം. ഈ സമയത്ത് ഹെഡ്സെറ്റിലെ ബാറ്ററി ചാര്‍ജ് വേണ്ടി വരില്ല.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം