Thursday, September 20th, 2018

ബുദ്ധി വളര്‍ച്ചക്ക് നല്ല ഉറക്കം

      ക്രമം തെറ്റിയുള്ള ഉറക്കം ബുദ്ധിവളര്‍ച്ചയെ ബാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടികളെയാണ് ഇത് ഏറെ ബാധിക്കുക. ഉറക്കവും കുട്ടികളുടെ ബുദ്ധിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു പരിശോധിച്ചായിരുന്നു ഈ കണ്ടെത്തല്‍. അതിനായി അവര്‍ മൂന്നു വയസുള്ള 11,000 കുട്ടികളെ തെരഞ്ഞെടുത്തു. എന്നിട്ട് അവര്‍ ഉറങ്ങാന്‍ പോകുന്ന സമയവും എത്ര സമയം ഉറങ്ങുന്നുവെന്നൊക്കെ എഴുതിയെടുത്തു. ഇടയ്ക്ക് ഓരോ പരീക്ഷയും നടത്തി. കുഞ്ഞുകുഞ്ഞു കണക്കുകള്‍, വാക്കുകള്‍ ഓര്‍ഡറിലാക്കല്‍, വായന തുടങ്ങിയവയായിരുന്നു … Continue reading "ബുദ്ധി വളര്‍ച്ചക്ക് നല്ല ഉറക്കം"

Published On:Oct 23, 2013 | 1:05 pm

Sound Sleep - Full

 

 

 

ക്രമം തെറ്റിയുള്ള ഉറക്കം ബുദ്ധിവളര്‍ച്ചയെ ബാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. ഇംഗ്ലണ്ടിലെ ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടികളെയാണ് ഇത് ഏറെ ബാധിക്കുക. ഉറക്കവും കുട്ടികളുടെ ബുദ്ധിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു പരിശോധിച്ചായിരുന്നു ഈ കണ്ടെത്തല്‍. അതിനായി അവര്‍ മൂന്നു വയസുള്ള 11,000 കുട്ടികളെ തെരഞ്ഞെടുത്തു. എന്നിട്ട് അവര്‍ ഉറങ്ങാന്‍ പോകുന്ന സമയവും എത്ര സമയം ഉറങ്ങുന്നുവെന്നൊക്കെ എഴുതിയെടുത്തു. ഇടയ്ക്ക് ഓരോ പരീക്ഷയും നടത്തി.
കുഞ്ഞുകുഞ്ഞു കണക്കുകള്‍, വാക്കുകള്‍ ഓര്‍ഡറിലാക്കല്‍, വായന തുടങ്ങിയവയായിരുന്നു പരീക്ഷയില്‍ പരിശോധിച്ചത്. മൂന്നാം വയസു കഴിഞ്ഞ് അഞ്ചാം വയസും പിന്നെ ഏഴാം വയസിലും എത്തിയപ്പോഴും ഈ പരീക്ഷണം തുടര്‍ന്നു. അതായത് അഞ്ചു കൊല്ലമെടുത്തു ഗവേഷകര്‍ ഈ ഗവേഷണം പൂര്‍ത്തിയാക്കാന്‍!
അഞ്ചാം വയസില്‍ കൃത്യ സമയത്ത് എന്നും ഉറങ്ങിയില്ലെങ്കില്‍ അത് ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ഏഴാം വയസിലെ ബുദ്ധിയെ ബാധിക്കുന്നേയില്ല. അതേസമയം മൂന്നാം വയസില്‍ കൃത്യസമയത്ത് ഉറങ്ങാത്ത കുട്ടികളിലെല്ലാം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഏഴാം വയസിലെ ബുദ്ധിയെ ബാധിക്കുന്നുണ്ട്. അതായത് ബുദ്ധിവളര്‍ച്ചയുടെ കാര്യത്തില്‍ മൂന്നാമത്തെ വയസ് പ്രധാന വയസാണ്. 3,5,7 വയസുകളിലും കൃത്യമായി ഉറങ്ങാത്ത കുട്ടികളിലാകട്ടെ, എല്ലാവര്‍ക്കും പരീക്ഷകളില്‍ വന്‍തോതില്‍ മാര്‍ക്ക് കുറഞ്ഞു; അവരുടെ ബുദ്ധി വളരെ കുറഞ്ഞു പോയെന്നു ചുരുക്കം.
കുട്ടിക്കാലത്തെ ശരിയായ ജീവിതരീതികള്‍ ജീവിതകാലം മുഴുവന്‍ ഒരാളുടെ ബുദ്ധിയിലും ആരോഗ്യത്തിലും പ്രതിഫലിക്കും, രാത്രി തോന്നിയ സമയത്ത് ഉറങ്ങിയാല്‍ അത് തലച്ചോറിനെ ബാധിക്കും. നമുക്കു വിവരങ്ങള്‍ ലഭിക്കുന്നതെല്ലാം പിടിച്ചെടുക്കാനും ശേഖരിക്കാനുമുള്ള തലച്ചോറിന്റെ കഴിവ് നഷ്ടപ്പെടും, പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് പലപ്പോഴും കൃത്യമായി ഉറങ്ങാനാകുന്നില്ല. അതവരുടെ ബുദ്ധിയെയും മാനസികനിലയെയും ബാധിക്കുന്നുണ്ട്, നമ്മുടെ തലച്ചോര്‍ എന്നും നല്ല ജോലി ചെയ്യുന്നതിന് നമ്മള്‍ കൊടുക്കുന്ന സമ്മാനമായിരിക്കണം കൃത്യസമയത്തുള്ള ഉറക്കം. അങ്ങനെ ചെയ്താലേ പിറ്റേന്ന് നല്ല ഉഷാറായി എഴുന്നേല്‍ക്കാനും പഠിച്ച് മിടുക്കനും മിടുക്കിയുമാകാനും പറ്റൂ. അതുകൊണ്ട്, ഇനി എല്ലാ ദിവസവും രാത്രി ഒരു സമയം ഫിക്‌സ് ചെയ്ത് ഉറങ്ങാനായി ഒരു സമയം കണ്ടെത്തിക്കോളൂ. അതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

 

LIVE NEWS - ONLINE

 • 1
  1 min ago

  ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

 • 2
  5 mins ago

  ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

 • 3
  16 mins ago

  കണ്ണൂരുകാരുടെ ‘പുയ്യാപ്ല’ വിൡയില്‍ അന്ധംവിട്ട് പാക് താരം

 • 4
  2 hours ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 5
  2 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 6
  3 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 7
  3 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 8
  3 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 9
  3 hours ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ