Saturday, February 16th, 2019

16 കാരന്‍ മുതല്‍ 60 കാരന്‍ വരെ പതിവുകാര്‍; ദുരൂഹത ബാക്കിയാക്കി സൗമ്യ മടങ്ങി

കഴിഞ്ഞ മാസം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു

Published On:Aug 24, 2018 | 12:42 pm

കണ്ണൂര്‍: മാതാപിതാക്കളും പിഞ്ചുമക്കളടക്കം കുടുംബത്തെ ഒന്നാകെ കൂട്ടക്കൊലയ്ക്ക് വിധേയമാക്കിയ പിണറായിയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ മടങ്ങിയത് ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാക്കി. നികൃഷ്ടമായ കുറ്റകൃത്യങ്ങള്‍ക്ക് സഹായിച്ചത് ആരാണെന്ന ചോദ്യം ബാക്കിയാക്കിയാണ് ഇന്ന് കാലത്ത് വനതാ ജയിലില്‍ സൗമ്യ തൂങ്ങിമരിച്ചത്. 2012ലാണ് സൗമ്യയുടെ കുടുംബത്തിലെ ആദ്യ മരണം. ഇളയമകള്‍ കീര്‍ത്തന വയറിളക്കം ബാധിച്ച് മരിച്ചു. കഴിഞ്ഞ മാര്‍ച്ച് 31ന് സൗമ്യയുടെ അമ്മ കമല മരണപ്പെട്ടു. തുടര്‍ന്ന് സൗമ്യയുടെ അച്ഛന്‍ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന്‍, മൂത്തമകള്‍ ഐശ്വര്യ എന്നിവരും ഏപ്രില്‍ മാസത്തിലും മരിച്ചു. ഭക്ഷ്യ വിഷബാധയെന്ന് കാരണമെന്ന് സൗമ്യ പറഞ്ഞുപരത്തിയെങ്കിലും പരിസരവാസികള്‍ക്ക് തോന്നിയ സംശയമാണ് കൊടുംകുറ്റത്തിന്റെ ചുരുളഴിച്ചത്. നാട്ടുകാര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹം സൗമ്യയുടെ വീട് സന്ദര്‍ശിച്ചു. മുഖ്യമന്ത്രി കിണറ്റിലെ വെള്ളം പരിശോധിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പും കിണറ്റിലെ വെള്ളം പരിശോധിച്ചെങ്കിലും വിഷാംശം കണ്ടെത്താനായില്ല. സൗമ്യയെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതകം പുറത്തായത്. സൗമ്യയുടെ ഭര്‍ത്താവ് കിഷോറിനെയും സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ തന്റെ വഴിവിട്ട ജീവിതത്തെ കുറിച്ച് സൗമ്യ പോലീസിന് മൊഴി നല്‍കി.
ഒരു ഡോക്ടറുടെ ക്ലിനിക്കില്‍ സഹായിയായിരുന്ന സൗമ്യ മറ്റ് ആണുങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനാല്‍ സൗമ്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നും പരിചയപ്പെട്ട ഇരിട്ടി സ്വദേശിനിയായ ലൈംഗീക തൊഴിലാളിയുമായി ചേര്‍ന്ന വേശ്യാവൃത്തി ആരംഭിച്ചു. ആദ്യകാലത്ത് ഇരിട്ടിയിലെ വീട്ടില്‍വെച്ചായിരുന്നു ഇടപാടുകള്‍. പിന്നീട് ഹോട്ടലിലേക്കും വിദൂരസ്ഥലങ്ങളിലേക്കും പോയി. തുടര്‍ന്ന് രാപകലില്ലാതെ ഇടപാടുകള്‍ വീട്ടിലെത്താന്‍ തുടങ്ങിയതോടെ അമ്മ എതിര്‍ത്തു. ഇതോടെയാണ് എലിവിഷം കൊടുത്ത് വകവരുത്തിയത്. സൗമ്യക്കും ഒരു യുവാവിനെയും വീട്ടില്‍ അരുതാത്ത സാഹചര്യത്തില്‍ കണ്ടത് പുറത്തുപറയുമെന്ന് പേടിച്ചാണ് മകള്‍ കീര്‍ത്തനയെ എലി വിഷം കൊടുത്തുകൊന്നത്. വിഷം കൊടുത്ത ശേഷം മകള്‍ ഐശ്വര്യ ഛര്‍ദ്ദിക്കുന്നത് മൊബൈലില്‍ പകര്‍ത്തി നാട്ടുകാരെയും അധ്യാപകരെയും കാണിച്ചിരുന്നു. മൃതദേഹം വീട്ടിലെത്തിക്കുമ്പോള്‍ അലമുറയിട്ട് കരയുന്ന സൗമ്യ ആദ്യമൊന്നും സംശയത്തിനിടനല്‍കിയില്ല. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോളാണ് നൂറുകണക്കിന് ആള്‍ക്കാരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. സംസാരിക്കുന്ന തെളിവുകളടക്കമുള്ള തോദ്യം ചെയ്യലില്‍ സൗമ്യക്ക് പിടിച്ചുനില്‍ക്കാനായില്ല. എന്നിട്ടും തന്നെ സഹായിച്ച പുരുഷന്മാരുടെ പേര് വെളിപ്പെടുത്താന്‍ സൗമ്യ തയ്യാറായില്ല. 16 കാരന്‍ മുതല്‍ 60 വയസ്സുവരെയുള്ളവര്‍ പതിവുകാരാണെന്ന് സൗമ്യ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സൗമ്യക്ക് വേണ്ടി അഡ്വ ആളൂര്‍ ഹാജരാകുമെന്ന് ശ്രുതിയുണ്ടായിരുന്നുവെങ്കിലും അദ്ദേഹം വന്നില്ല. സൗമ്യക്കായി സര്‍ക്കാര്‍ അഭിഭാഷകനെ നിയോഗിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതിനിടയിലാണ് ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് തൂങ്ങിമരിച്ചത്. ജയില്‍ നിന്ന് കുടനിര്‍മ്മാണത്തില്‍ പരിശീലനം നേടിയ സൗമ്യ ദിവസം 20 കുടവരെ നിര്‍ക്കുമായിരുന്നു. ജയിലില്‍ മര്യാദയോടുള്ള പെരുമാറ്റമായതിനാല്‍ ജയില്‍ ജീവനക്കാരും സംശയിച്ചിരുന്നില്ല. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികളെ ജയിലുകളില്‍ കര്‍ശനമായ സുരക്ഷാ നിരീക്ഷണങ്ങളോടെയാണ് പാര്‍പ്പിക്കുക. ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷണം തുടങ്ങി.

 

LIVE NEWS - ONLINE

 • 1
  3 hours ago

  പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

 • 2
  4 hours ago

  സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

 • 3
  7 hours ago

  വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

 • 4
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 5
  10 hours ago

  കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

 • 6
  11 hours ago

  ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

 • 7
  12 hours ago

  ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

 • 8
  12 hours ago

  അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

 • 9
  12 hours ago

  സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്