Monday, September 24th, 2018

അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു; അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. വെള്ളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി തൊടിയൂര്‍ മഞ്ഞാടിമുക്കിന് സമീപം ചേമത്തുകിഴക്കതില്‍ ദീപനാ(28)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദീപന്റെ അച്ഛന്‍ മോഹനനെയാണ് പോലീസ് പിടികൂടിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ദീപന്‍ ഇന്നലെ പുലര്‍ച്ചെയാണ് തിരികെ എത്തിയത്. വീണ്ടും രാവിലെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് ദീപന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. കഴുത്തിനാണ് കുത്തേറ്റത്. … Continue reading "അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു; അച്ഛന്‍ ആത്മഹത്യക്ക് ശ്രമിച്ചു"

Published On:Jul 23, 2018 | 8:00 am

കൊല്ലം: കരുനാഗപ്പള്ളിയില്‍ അച്ഛന്റെ കുത്തേറ്റ് മകന്‍ മരിച്ചു. വെള്ളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അച്ഛനെ പോലീസ് പിടികൂടി ആശുപത്രിയിലേക്ക് മാറ്റി. കരുനാഗപ്പള്ളി തൊടിയൂര്‍ മഞ്ഞാടിമുക്കിന് സമീപം ചേമത്തുകിഴക്കതില്‍ ദീപനാ(28)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദീപന്റെ അച്ഛന്‍ മോഹനനെയാണ് പോലീസ് പിടികൂടിയത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വാക്ക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടില്‍ വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ ദീപന്‍ ഇന്നലെ പുലര്‍ച്ചെയാണ് തിരികെ എത്തിയത്. വീണ്ടും രാവിലെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിലാണ് ദീപന് കുത്തേറ്റതെന്ന് പോലീസ് പറഞ്ഞു. കഴുത്തിനാണ് കുത്തേറ്റത്. സാരമായി മുറിവേറ്റ ദീപനെ ഉടന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം സ്ഥലംവിട്ട മോഹനനുവേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഉച്ചയോടെ വട്ടക്കായലിനുസമീപം മോഹനന്‍ ഉണ്ടെന്നറിഞ്ഞ പോലീസ് അവിടെയെത്തി. പോലീസിനെ കണ്ട മോഹനന്‍ വട്ടക്കായലില്‍ ചാടിയെങ്കിലും പോലീസ് ഇയാളെ കരക്കെത്തിച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുനടത്തിയ പരിശോധനയില്‍ വിഷം കഴിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    23 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    27 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി

  • 9
    4 hours ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി