Friday, April 19th, 2019

ലിറ്ററിന് 300 കി.മി മൈലേജ് : വിദ്യാര്‍ത്ഥികളുടെ കാര്‍ ശ്രദ്ധേയമാകുന്നു

മുംബൈ : ഒരു ലിറ്റര്‍ പെട്രോളിന് 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന കാര്‍ അത്ഭുതമാകുന്നു. മുംബൈയിലെ സൊമയ്യ കോളജിലെ ആറു വിദ്യാര്‍ഥികളാണ് പുതിയ വാഹനവുമായി രംഗത്തെത്തിയത്. ജൂലായില്‍ മലേഷ്യയില്‍ നടക്കുന്ന ഷെല്‍ ഇക്കോ മാരത്തണില്‍ വാഹനത്തിന്റെ ഇന്ധനക്ഷമത പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവര്‍. ഇന്ധനക്ഷമതക്കായി ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ആകെ 60 കിലോ മാത്രം ഭാരമുള്ള വാഹനം നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് ഇവര്‍ക്ക് ചിലവായത്. കോളജ് ലൈബ്രറിയിലെ ജുഗാദ് ഇന്നവേഷന്‍ എന്ന ഒരു … Continue reading "ലിറ്ററിന് 300 കി.മി മൈലേജ് : വിദ്യാര്‍ത്ഥികളുടെ കാര്‍ ശ്രദ്ധേയമാകുന്നു"

Published On:May 30, 2013 | 7:30 pm

JUGAADമുംബൈ : ഒരു ലിറ്റര്‍ പെട്രോളിന് 300 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന കാര്‍ അത്ഭുതമാകുന്നു. മുംബൈയിലെ സൊമയ്യ കോളജിലെ ആറു വിദ്യാര്‍ഥികളാണ് പുതിയ വാഹനവുമായി രംഗത്തെത്തിയത്. ജൂലായില്‍ മലേഷ്യയില്‍ നടക്കുന്ന ഷെല്‍ ഇക്കോ മാരത്തണില്‍ വാഹനത്തിന്റെ ഇന്ധനക്ഷമത പരീക്ഷിക്കാനൊരുങ്ങുകയാണ് ഇവര്‍.
ഇന്ധനക്ഷമതക്കായി ഫൈബര്‍ ഗ്ലാസ് ഉപയോഗിച്ചാണ് കാറിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. ആകെ 60 കിലോ മാത്രം ഭാരമുള്ള വാഹനം നിര്‍മിക്കാന്‍ നാല് ലക്ഷം രൂപയാണ് ഇവര്‍ക്ക് ചിലവായത്. കോളജ് ലൈബ്രറിയിലെ ജുഗാദ് ഇന്നവേഷന്‍ എന്ന ഒരു പുസ്തകത്തില്‍ നിന്ന് ലഭിച്ച പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാകയാല്‍ കാറിന് ജുഗാദ് എന്നാണ് പേരിട്ടിരിക്കുന്നത്. പഠനത്തിന് ശേഷം ലഭിക്കുന്ന സമയം ഉപയോഗിച്ചാണ് ആറംഗ സംഘം പുത്തന്‍ കാര്‍ കണ്ടുപിടിച്ചത്. ഇന്ധന ക്ഷമത കൊതിക്കുന്നവര്‍ക്ക് ഇത് വന്‍ ആശ്വാസമാകുമെന്നാണ് ഇവര്‍ കരുതുന്നത്.

LIVE NEWS - ONLINE

  • 1
    56 mins ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 2
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    1 hour ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 4
    1 hour ago

    ബാലപീഡനത്തിനെതിരെ നടപടി

  • 5
    3 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 6
    4 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 7
    4 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 8
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 9
    5 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച