Friday, November 16th, 2018

സോളാര്‍ തട്ടിപ്പ്‌: പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്‌ വി.എസ്‌

തിരു: സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളായ ബിജുവും സരിതയും ആസൂത്രണം ചെയ്‌തത്‌ 10,000 കോടി രൂപയുടെ തട്ടിപ്പാണെന്നും ഇതിനു പിന്നില്‍ ഉന്നതന്‍മാരുണ്ടെന്നുമുള്ള ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്റ്റാംഫംഗങ്ങളെ പുറത്താക്കിയത്‌ മുഖ്യമന്ത്രി അഴിമതി നടത്തിയെന്നതിന്റെ തെളിവാണെന്നും ജോര്‍ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും വി.എസ്‌ പറഞ്ഞു. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പി.സി ജോര്‍ജ്‌ വ്യക്തമാക്കണം. ബുധനാഴ്‌ച സഭ പിരിഞ്ഞതിനു ശേഷം നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ കുത്തിയിരിപ്പ്‌ സമരത്തില്‍ … Continue reading "സോളാര്‍ തട്ടിപ്പ്‌: പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്‌ വി.എസ്‌"

Published On:Jun 19, 2013 | 2:00 pm

തിരു: സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളായ ബിജുവും സരിതയും ആസൂത്രണം ചെയ്‌തത്‌ 10,000 കോടി രൂപയുടെ തട്ടിപ്പാണെന്നും ഇതിനു പിന്നില്‍ ഉന്നതന്‍മാരുണ്ടെന്നുമുള്ള ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു. സ്റ്റാംഫംഗങ്ങളെ പുറത്താക്കിയത്‌ മുഖ്യമന്ത്രി അഴിമതി നടത്തിയെന്നതിന്റെ തെളിവാണെന്നും ജോര്‍ജിന്റെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിക്കണമെന്നും വി.എസ്‌ പറഞ്ഞു. തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പി.സി ജോര്‍ജ്‌ വ്യക്തമാക്കണം. ബുധനാഴ്‌ച സഭ പിരിഞ്ഞതിനു ശേഷം നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തിയ കുത്തിയിരിപ്പ്‌ സമരത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു വി.എസ്‌. നിയമസഭയില്‍ ജനാധിപത്യപരമായി പെരുമാറാത്തത്‌ ഭരണപക്ഷമാണ്‌. പ്രതിപക്ഷത്തെ കുറിച്ച്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രതികരണം അടി കിട്ടേണ്ട അസഭ്യമാണെന്നും നിയമസഭ ആയതുകൊണ്ടും കൈയെത്താത്ത ദൂരത്തായതുകൊണ്ടും മാത്രമാണ്‌ അടിക്കാതിരുന്നതാണെന്നും പറഞ്ഞു. ലാത്തി വീശിയും നടത്തിയോ ടിയര്‍ ഗ്യാസ്‌ ഉപയോഗിച്ചോ അഴിമതിയെ മൂടിവെക്കാമെന്ന്‌ ഭരണപക്ഷം കരുതേണ്ടെന്നും വി.എസ്‌ അച്ചുതാനന്ദന്‍ കൂടിചേര്‍ത്തു. 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    4 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    6 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    7 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    8 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    8 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍