Saturday, July 21st, 2018

സോളാര്‍; അന്വേഷണ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്‌തേക്കും

പ്രത്യേകസംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത.

Published On:Oct 12, 2017 | 10:51 am

തിരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതിന് സോളാര്‍ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കും. പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രനന്‍, എ.ഡി.ജി.പി. പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്‌തേക്കും.
ഇവര്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ നടപടി സ്വീകരിച്ചിരുന്നു. എ. ഹേമചന്ദ്രനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റി കെ.എസ്.ആര്‍.ടി.സി എം.ഡിയായും കെ. പത്മകുമാറിനെ കെ.എസ്.ഇ.ബി വിജിലന്‍സില്‍നിന്ന് മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി മാറ്റിനിയമിക്കാന്‍ തീരുമാനിച്ചിരുന്നു.
അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് നിയമിക്കും.
വിജിലന്‍സ്, ക്രിമിനല്‍ കേസ് അന്വേഷണ ഉത്തരവുകളും ഇന്ന് പുറത്തിറങ്ങും. ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഉടന്‍ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവിറക്കി നടപടികള്‍ വേഗത്തിലാക്കാനാണ് നീക്കം.
പ്രത്യേകസംഘത്തെ രൂപീകരിച്ചാലുടന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുക്കാനാണ് സാധ്യത. നിലവിലെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യലും അറസ്റ്റും പോലുള്ള കടുത്ത നടപടികളിലേക്ക് കടക്കൂകയുള്ളൂവെന്നാണ് സൂചന.

 

LIVE NEWS - ONLINE

  • 1
    32 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    4 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും