Sunday, September 23rd, 2018

ഇത് സോളാര്‍ റിപ്പോര്‍ട്ടല്ല, സരിതാ റിപ്പോര്‍ട്ട്: ഉമ്മന്‍ ചാണ്ടി

റിപ്പോര്‍ട്ട് പുറത്ത് വിടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമല്ല.

Published On:Nov 9, 2017 | 2:53 pm

തിരു: സോളാര്‍ തട്ടിപ്പു കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്മിഷന്‍ സമര്‍പ്പിച്ചത് സോളാര്‍ റിപ്പോര്‍ട്ടാണോ അതോ സരിത റിപ്പോര്‍ട്ടാണോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
റിപ്പോര്‍ട്ട് പുറത്ത് വിടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമുള്ള സര്‍ക്കാരിന്റെ നടപടികള്‍ സുതാര്യമല്ല.റിപ്പോര്‍ട്ടില്‍ രണ്ടിടത്ത് സരിതയുടെ കത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സരിത ജയിലില്‍ നിന്ന് എഴുതിയത് 21 പേജുള്ള കത്താണ്. എന്നാല്‍, കമ്മിഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്. കത്തിന്റെ വിശ്വാസ്യത നേരത്തേയും ചോദ്യം ചെയ്യപ്പെട്ടിരുന്നതാണ്. അങ്ങനെയുള്ള ഒരു കത്തിന്റെ പേരിലാണ് കേസെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ഒരു ബുക്കില്‍ കമ്മിഷന്‍ ഒപ്പിട്ടിട്ടില്ല. അതിന് കാരണമെന്താണ്. ഇതെല്ലാം സംശയങ്ങള്‍ ഉണര്‍ത്തുന്നതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 2
    4 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 3
    6 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 4
    7 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    7 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 6
    20 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 7
    20 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 8
    23 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 9
    1 day ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി