Wednesday, November 14th, 2018

രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ തീവണ്ടിയുടെ പരീക്ഷണം വിജയകരം

    ന്യൂഡല്‍ഹി: സൗരോര്‍ജ്ജം ഉപയോഗിച്ച് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കുന്ന ആദ്യ ദീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരം. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു പരീക്ഷണ ഓട്ടം. ഓരോ കോച്ചിന്റെയും മുകളില്‍ ഘടിപ്പിച്ചിട്ടുള്ള 18 സോളാര്‍ പാനലുകളില്‍ നിന്നാണ് തീവണ്ടിയിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. എ സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് പാനല്‍ ഘടിപ്പിക്കുകയെങ്കിലും എ സി കോച്ചുകളിലെ ഫാനുകളും ലൈറ്റുകളും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിപ്പിക്കുക. ഇന്ത്യയിലെ സൗരോര്‍ജത്തിന്റെ ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുക വഴി പ്രതിവര്‍ഷം 90000 … Continue reading "രാജ്യത്തെ ആദ്യ സൗരോര്‍ജ്ജ തീവണ്ടിയുടെ പരീക്ഷണം വിജയകരം"

Published On:May 13, 2016 | 8:55 am

Solar Train Full Image

 

 
ന്യൂഡല്‍ഹി: സൗരോര്‍ജ്ജം ഉപയോഗിച്ച് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കുന്ന ആദ്യ ദീവണ്ടിയുടെ പരീക്ഷണ ഓട്ടം വിജയകരം. രാജസ്ഥാനിലെ ജോധ്പൂരിലായിരുന്നു പരീക്ഷണ ഓട്ടം. ഓരോ കോച്ചിന്റെയും മുകളില്‍ ഘടിപ്പിച്ചിട്ടുള്ള 18 സോളാര്‍ പാനലുകളില്‍ നിന്നാണ് തീവണ്ടിയിലെ ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നത്. എ സി കോച്ചുകള്‍ ഒഴികെയുള്ളവയിലാണ് പാനല്‍ ഘടിപ്പിക്കുകയെങ്കിലും എ സി കോച്ചുകളിലെ ഫാനുകളും ലൈറ്റുകളും സോളാര്‍ എനര്‍ജിയിലാണ് പ്രവര്‍ത്തിപ്പിക്കുക. ഇന്ത്യയിലെ സൗരോര്‍ജത്തിന്റെ ലഭ്യത പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതി നടപ്പിലാക്കുക വഴി പ്രതിവര്‍ഷം 90000 ലിറ്റര്‍ ഡീസല്‍ ഉപഭോഗം കുറക്കാനാകുമെന്നാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. വൈദ്യുതി ഉപയോഗം കുറക്കുന്നതു വഴി ഒരു കോച്ചില്‍ നിന്ന് വര്‍ഷം തോറും 1,21,000 രൂപ ലാഭിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. ഒരു കോച്ചില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ നാലു ലക്ഷം രൂപയാണ് ചെലവു വരുന്നത്. 200 ടണ്ണിലേറെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് തീവണ്ടികള്‍ ശരാശരി പുറന്തള്ളുന്നത്. ഡീസല്‍ ഉപഭോഗം കുറക്കുക വഴി അന്തരീക്ഷ മലിനീകരണത്തിന്റെ തോതും ഗണ്യമായി കുറക്കാനാകും.
റെയില്‍വെയുടെ ജോധ്പൂരിലുള്ള വര്‍ക്ഷോപ്പിലാണ് തീവണ്ടി നിര്‍മിച്ചത്. ഇത്തരത്തിലുള്ള അമ്പത് കോച്ചുകള്‍ ഉടന്‍ തയ്യാറാക്കാനാണ് റെയില്‍വെ ലക്ഷ്യമിടുന്നത്.

LIVE NEWS - ONLINE

  • 1
    40 mins ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    2 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    4 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    7 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    8 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    8 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    8 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    9 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    9 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി