Saturday, February 23rd, 2019

ട്രെയിനുകളില്‍ ഇനി സൗരോര്‍ജ പാനലുകള്‍

      ട്രെയിനുകളില്‍ ഇനി ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജ പാനലുകള്‍. ആദ്യ ഘട്ടത്തില്‍ 250 ട്രെയിനുകളിലാണ് പാനലുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ ബോഗികളുടെ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകള്‍ വഴിയാണ് ഊര്‍ജം ലഭ്യമാക്കുന്നത്. ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ജനറേറ്ററുകളില്‍നിന്ന് നേരിട്ടും നിര്‍ത്തിയിടുന്ന അവസരങ്ങളില്‍ ജനറേറ്ററുകള്‍ക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളില്‍നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. ജനറേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതു മൂലമാണ് കോച്ചുകള്‍ വേഗത്തില്‍ ചൂടാകുന്നത്. സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതോടെ ഈ സ്ഥിതി മാറുകയും യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യുമെന്നാണ് റെയില്‍വേയുടെ … Continue reading "ട്രെയിനുകളില്‍ ഇനി സൗരോര്‍ജ പാനലുകള്‍"

Published On:Jun 12, 2017 | 9:50 am

Solar Panel in Train Full

 

 

 

ട്രെയിനുകളില്‍ ഇനി ലൈറ്റും ഫാനും പ്രവര്‍ത്തിപ്പിക്കാന്‍ സൗരോര്‍ജ പാനലുകള്‍. ആദ്യ ഘട്ടത്തില്‍ 250 ട്രെയിനുകളിലാണ് പാനലുകള്‍ സ്ഥാപിക്കുന്നത്. നിലവില്‍ ബോഗികളുടെ ചക്രത്തോട് ചേര്‍ന്ന് ഘടിപ്പിച്ചിട്ടുള്ള ജനറേറ്ററുകള്‍ വഴിയാണ് ഊര്‍ജം ലഭ്യമാക്കുന്നത്. ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ജനറേറ്ററുകളില്‍നിന്ന് നേരിട്ടും നിര്‍ത്തിയിടുന്ന അവസരങ്ങളില്‍ ജനറേറ്ററുകള്‍ക്ക് അനുബന്ധമായി ഘടിപ്പിച്ച ബാറ്ററികളില്‍നിന്നുമാണ് വൈദ്യുതി കിട്ടുന്നത്. ജനറേറ്ററുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതു മൂലമാണ് കോച്ചുകള്‍ വേഗത്തില്‍ ചൂടാകുന്നത്.
സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കുന്നതോടെ ഈ സ്ഥിതി മാറുകയും യാത്ര കൂടുതല്‍ സുഗമമാവുകയും ചെയ്യുമെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. സംവിധാനം ഏര്‍പ്പെടുത്തേണ്ടത് ഏതെല്ലാം മേഖലകളില്‍ ഓടുന്ന ട്രെയിനുകളിലാണ് എന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെങ്കിലും ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായാണ് വിവരം. ബോഗികള്‍ക്ക് മുകളിലാണ് പാനലുകള്‍ ഘടിപ്പിക്കുക. അനുബന്ധ ഉപകരണങ്ങള്‍ ബോഗിക്കുള്ളിലും. 4.5 കിലോവാട്ട് ശേഷിയുള്ള യൂനിറ്റുകളാണ് സ്ഥാപിക്കുന്നത്. ഒപ്പം 110120 വോള്‍ട്ട് ശേഷിയുള്ള ലിതിയം ബാറ്ററി ബാങ്കും കോച്ചുകളില്‍ ക്രമീകരിക്കണം. ട്രെയിന്‍ നിര്‍ത്തിയിടുന്ന സമയങ്ങളില്‍ സുലഭമായി വൈദ്യുതി ലഭ്യതക്കുള്ള ക്രമീകരണവുമൊരുക്കും.
30 കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിക്കായി റെയില്‍വേ നീക്കിവെക്കുന്നത്. 18 മാസത്തിനുള്ളില്‍ സൗരോര്‍ജ പാനലുകളുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് വിവരം. സൗരോര്‍ജ പാനലുകള്‍ ഉപയോഗിക്കുന്നതോടെ പ്രതിവര്‍ഷം പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവില്‍ 261 ടണ്ണോളം കുറവുവരുത്താനാകുമെന്നും കരുതുന്നു. അതേസമയം, പാനലുകള്‍ ഘടിപ്പിക്കുന്നതോടെ കോച്ചുകളുടെ ഭാരം വര്‍ധിക്കുകയും സഞ്ചാരത്തിനു കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുമെന്നതുമാണ് മറ്റൊരു വശം. ബദല്‍ ഊര്‍ജം കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള സംരംഭങ്ങള്‍ക്കും റെയില്‍വേ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. വൈദ്യുതിക്കൊപ്പം പ്രകൃതിവാതകവും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എന്‍ജിനുകളാണ് ഇതിലൊന്ന്. ഡെമു സര്‍വിസുകളിലാണ് ഇത്തരം എന്‍ജിനുകള്‍ ആലോചിക്കുന്നത്. പ്രതിവര്‍ഷം 25,000 കോടിയോളം രൂപയാണ് റെയില്‍വേ വൈദ്യുതിക്കായി ചെലവഴിക്കുന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം