Wednesday, September 26th, 2018

സോളാര്‍; സര്‍ക്കാര്‍ നടപടിക്കെതിരെ അന്വേഷണ സംഘം

തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് മുന്‍സംഘത്തിന്റെ പരാതി.

Published On:Oct 18, 2017 | 9:55 am

തിരു:  സോളാര്‍ കേസില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ അന്വേഷണ സംഘം പരാതി നല്‍കാനൊരുങ്ങുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നാണ് മുന്‍സംഘത്തിന്റെ പരാതി. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അന്വേഷണ സംഘത്തലവനായിരുന്ന ഹേമചന്ദ്രന്‍, എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാന്‍ തയാറാണെന്നും സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയതിന്റെ തൊട്ടു പുറകെയാണ് മറ്റ് ഉദ്യോഗസ്ഥരും പരാതി നല്‍കാനൊരുങ്ങുന്നത്. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്.പിമാരായ വി. അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്‍ശനന്‍, ഡി.വൈ.എസ്.പി ജെയ് സണ്‍ കെ.ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്ന് ഹേമചന്ദ്രന്‍ കത്തില്‍ പറയുന്നുണ്ടെങ്കിലും എ.ഡി.ജി.പി കെ.പത്മകുമാര്‍, ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.

 

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 2
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 3
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 4
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 5
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു

  • 9
    6 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍