Friday, February 22nd, 2019

സോളാര്‍ തട്ടിപ്പ് കേസ്: ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ വീഴ്ച്ചകളെക്കുറിച്ചാണ്

Published On:Sep 26, 2017 | 7:36 pm

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴചപറ്റിയിട്ടുണ്ടെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണ സംഘം തട്ടിപ്പ് വേണ്ടവിധം അന്വേഷിച്ചില്ല. എ.ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മണിയോടെ ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്ക് ഓഫീസുമായി അടിത്ത ബന്ധം സ്ഥാപിക്കാനായി. ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവധ ആളുകളെ സമീപിച്ചത്. തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നാല് ഭാഗങ്ങളുള്ള റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ വീഴ്ച്ചകളെക്കുറിച്ചാണ്. അതേസമയം സോളാര്‍ തട്ടിപ്പ് കാരണം സംസ്ഥാന ഖജനാവിന് നഷ്ടമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ല. എന്നാല്‍ റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് പിണറായി വിജയന്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    6 mins ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 2
    1 hour ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 3
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 4
    5 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 5
    6 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 6
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 7
    8 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 8
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി