Saturday, July 20th, 2019

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നിയമോപദേശം തേടും: മുഖ്യമന്ത്രി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു വീഴ്ചയുണ്ടായെന്ന കണ്ടെത്തലുകളില്‍ തുടര്‍നടപടിക്കാണു നിയമപരമായ സാധ്യതകള്‍ പരിശോധിക്കുന്നത്

Published On:Oct 4, 2017 | 10:46 am

കൊച്ചി: സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭയെ അറിയിച്ചു. നിയമോപദേശത്തിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, നിയമകാര്യ ഉപദേഷ്ടാവ് എന്‍.കെ. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണു നാലു ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് പരിശോധിക്കുന്നത്. കമ്മീഷന്റെ കണ്ടെത്തലുകളിലും ശുപാര്‍ശകളിലും സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചു നിയമവിദഗ്ധരില്‍നിന്ന് ഉപദേശവും തേടിവരുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനു വീഴ്ചയുണ്ടായെന്ന കണ്ടെത്തലുകളില്‍ തുടര്‍നടപടിക്കാണു നിയമപരമായ സാധ്യതകള്‍ പരിശോധിക്കുന്നത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ അതിലെ ശുപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കണമെന്നാണു ചട്ടം. തുടര്‍ന്ന് ഈ നടപടിയുടെ റിപ്പോര്‍ട്ട് സഹിതം കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കണം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    2 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    4 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    4 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും