Friday, February 22nd, 2019

സോളാര്‍ ; ജോപ്പനും ശാലുവിനും ജാമ്യം

    കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ടെനി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് സതീശ്ചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജോപ്പനും ശാലുവും ആറുമാസം കേരളം വിട്ടുപോകരുതെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. മാത്രമല്ല ശാലു പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഏഴ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. തുടങ്ങിയ ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേസമയം ജോപ്പനെ 30 ദിവസം തുടര്‍ച്ചയായി റിമാന്റ് … Continue reading "സോളാര്‍ ; ജോപ്പനും ശാലുവിനും ജാമ്യം"

Published On:Aug 23, 2013 | 11:06 am

joppan shalu menon

 

 

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ റിമാന്റില്‍ കഴിയുകയായിരുന്ന ടെനി ജോപ്പനും നടി ശാലു മേനോനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കര്‍ശന ഉപാധികളോടെ ജസ്റ്റിസ് സതീശ്ചന്ദ്രന്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ജാമ്യം നല്‍കിയത്. ജോപ്പനും ശാലുവും ആറുമാസം കേരളം വിട്ടുപോകരുതെന്ന് കോടതി നിഷ്‌കര്‍ഷിച്ചു. മാത്രമല്ല ശാലു പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ഏഴ് ആഴ്ചകളില്‍ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം. തുടങ്ങിയ ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. അതേസമയം ജോപ്പനെ 30 ദിവസം തുടര്‍ച്ചയായി റിമാന്റ് ചെയ്ത നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
സോളാര്‍ തട്ടിപ്പില്‍ ശ്രീധരന്‍ നായരുടെ പരാതിയില്‍ അറസ്റ്റിലായ ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തട്ടിപ്പിലൂടെ ലഭിച്ച പണം കണ്ടെത്താനുളള ശ്രമം തുടരുന്നതിനാല്‍ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതിയായ ശാലു മേനോന് ജാമ്യമനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ജോപ്പന്‍ ജൂണ്‍ 28 നാണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശി അഫ്‌സലില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ശാലുവിനെ അറസ്റ്റ് ചെയ്തത്.

LIVE NEWS - ONLINE

  • 1
    39 mins ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 2
    3 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 3
    4 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 4
    5 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 5
    6 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 6
    7 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 7
    8 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

  • 8
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

  • 9
    8 hours ago

    മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി