Sunday, December 17th, 2017

മക്കളാണ് സത്യം സരിതയെ കണ്ടിട്ടില്ല: അബ്ദുള്ളക്കുട്ടി

ആരോപണം തന്നെ മാനസികമായി തളര്‍ത്തി. തനിക്കും കുടുംബത്തിനും ആരോപണങ്ങളുടെ പേരില്‍ നാടുവിടേണ്ടിവന്നു.

Published On:Oct 12, 2017 | 11:59 am

കണ്ണൂര്‍: സോളാര്‍ കേസ് വിവാദ സമയത്ത് സരിത തനിക്കെതിരെ ഉയര്‍ത്തിയത് കള്ള ആരോപണമാണെന്ന് തെളിഞ്ഞതായി മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. ആരോപണം തന്നെ മാനസികമായി തളര്‍ത്തി. തനിക്കും കുടുംബത്തിനും ആരോപണങ്ങളുടെ പേരില്‍ നാടുവിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു.
സരിത എന്ന സ്ത്രീയെ നേരില്‍ കാണുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് തനിക്കെതിരെ അവര്‍ ആരോപണമുന്നയിച്ചതെന്നറിയില്ല. 2014 മാര്‍ച്ച് 2ന് ഹൈക്കോടതിക്ക് മുന്നില്‍ വെച്ച് സരിത മാധ്യമപ്രവര്‍ത്തകരോട് അബ്ദുള്ളക്കുട്ടി തന്നെ തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നും പന്തികേട് തോന്നിയതിനാല്‍ ഞാന്‍ പോയില്ലെന്നുമാണ് പറഞ്ഞത്. തന്നെ അന്ന് ഏറെ തളര്‍ത്തിയ ദിനമായിരുന്നു അതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും തന്നെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. പോലീസ് കേസെടുത്ത് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു. പോലീസിന്റെ സ്‌പെഷ്യല്‍ ടീമാണ് അന്വേഷണം നടത്തിയത്.
എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് തനിക്കിപ്പോഴും അറിയില്ല. പോലീസിന്റെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരടങ്ങുന്ന ടീം സരിതയെ പലതവണ വിളിച്ചെങ്കിലും അവര്‍ ഹാജരായില്ല. തെറ്റ് ചെയ്തില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് തനിക്ക് എല്ലാ പരീക്ഷണങ്ങളെയും അതി ജീവിക്കാന്‍ കഴിഞ്ഞത്. ഇപ്പോള്‍ സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുനരന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ അതില്‍ തന്റെ പേര് ഉള്‍പ്പെട്ടിട്ടില്ലെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ട് മക്കളാണ് സത്യം സരിത ഉന്നയിച്ച ഒരു കാര്യവും താന്‍ ചെയ്തിട്ടില്ല. സരിത എല്ലാം കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. ആര്‍ക്ക് വേണ്ടി ഇത് ചെയ്തതെന്ന് തനിക്കിപ്പോഴും അറിയില്ല. സത്യം എപ്പോഴെങ്കിലും പുറത്ത് വരുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമായി.
സരിത ജയിലില്‍ നിന്നെഴുതിയ ആത്മഹത്യാ കുറിപ്പില്‍ രണ്ട് എം പിമാരുടെ ഇനീഷ്യലുള്ള പേരാണ് ഉണ്ടായിരുന്നത്. ആ കത്തില്‍ എന്റെ പേര് ഇല്ലെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സരിത കള്ളക്കേസുണ്ടാക്കി പിന്നീട് അവര്‍ അത് തിരുത്തുകയും ചെയ്തു. സരിതയുടെ വോയ്‌സ് ക്ലിപ്പുകള്‍ ഇപ്പോള്‍ ചാനലുകളിലെ ഓഫീസിലുണ്ടാവും. ജീവിതത്തില്‍ സരിതയെ നേരിട്ട് കണ്ടിട്ടില്ല. സോളാര്‍ പാനലുമായി എം എല്‍ എ ഫണ്ടിന്റെ പേരിലും കണ്ടിട്ടില്ല. സരിത കാരണം കുടുംബപരമായും വ്യക്തിപരമായും വേദന അനുഭവിച്ച് കഴിയുകയായിരുന്നു ഇതുവരെ. പുതിയ സാഹചര്യത്തിലും ഏത് ഘട്ടംവരെയുള്ള അന്വേഷണത്തിനും തയ്യാറാണ്. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിച്ചു. ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്തുവരുമെന്നും മുന്‍ എം എല്‍ എ അബ്ദുള്ളക്കുട്ടി പറഞ്ഞു.

 

LIVE NEWS - ONLINE

 • 1
  11 hours ago

  ‘നിങ്ങളുടെ ചുമലുകള്‍ക്ക് കരുത്തുണ്ടാകട്ടെ’: രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍.

 • 2
  15 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 3
  16 hours ago

  മോദി ഭരണം വെറുപ്പിന്റെ രാഷ്ട്രീയം: രാഹുല്‍ ഗാന്ധി

 • 4
  16 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 5
  17 hours ago

  കല്‍ക്കരി അഴിമതിക്കേസ്; മധു കോഡക്ക് മൂന്നു വര്‍ഷം തടവും, 25 ലക്ഷം പിഴ

 • 6
  17 hours ago

  പടക്കം പൊട്ടിച്ചു, സോണിയക്ക് അസ്വസ്ഥത

 • 7
  18 hours ago

  179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി വോഡഫോണ്‍.!.

 • 8
  18 hours ago

  രാഹുല്‍ ഗാന്ധി ചുമതലയേറ്റു

 • 9
  19 hours ago

  വിരുഷ്‌ക സ്വര്‍ഗത്തിലാണ്…