Wednesday, November 21st, 2018

വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം

    രാജ്യത്തെമ്പാടുമായി വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം. സൗരോര്‍ജ്ജ പാനലുകള്‍ക്കൊപ്പംതന്നെ ഊര്‍ജ്ജസംഭരണ സംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. അമൃത വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍ത്തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സംഭരണസംവിധാനം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കുവേണ്ടിയും … Continue reading "വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം"

Published On:Oct 5, 2013 | 1:02 pm

Solar

 

 
രാജ്യത്തെമ്പാടുമായി വെളിച്ചം വിതറാന്‍ നൂതന സൗരോര്‍ജ്ജ സംവിധാനം. സൗരോര്‍ജ്ജ പാനലുകള്‍ക്കൊപ്പംതന്നെ ഊര്‍ജ്ജസംഭരണ സംവിധാനവുമുള്ള സോളാര്‍ സംവിധാനമാണ് അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് ആന്‍ഡ് മോളിക്യുലാര്‍ മെഡിസിന്‍ തങ്ങളുടെ സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗിന്റെ സഹകരണത്തോടെ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തത്. നിലവിലുള്ള സൗരോര്‍ജ്ജ സംവിധാനങ്ങളുടെ വലിയ പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. അമൃത വികസിപ്പിച്ചെടുത്ത സംവിധാനത്തില്‍ പാനലിനുള്ളില്‍ത്തന്നെ സംഭരണസംവിധാനവും സജ്ജീകരിക്കുന്നതിനാല്‍ പ്രത്യേക സംഭരണസംവിധാനം ആവശ്യമില്ല. ചെലവുകുറഞ്ഞതും കൂടുതല്‍ ഗുണമേന്മയുള്ളതുമായ ഈ സൗരോര്‍ജ്ജ സംവിധാനം എല്ലാ വൈദ്യുതോപകരണങ്ങള്‍ക്കുവേണ്ടിയും പ്രവര്‍ത്തിപ്പിക്കാനാകും.
മൂന്ന് ഘടകങ്ങളാണ് ഈ പുതിയ സൗരോര്‍ജ്ജ സംവിധാനത്തിലുണ്ടാവുക. ഫോട്ടോ വോള്‍ട്ടേയ്ക് സെല്ലുകള്‍ ഉപയോഗിച്ചുള്ള ചെലവുകുറഞ്ഞ സോളാര്‍ പാനല്‍, നാനോ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച, ഉയര്‍ന്ന സംഭരണശേഷിയും കൂടിയ ഊര്‍ജ്ജവും ലഭ്യമാക്കുന്ന കൃത്രിമ കപ്പാസിറ്റര്‍, പാനലിനുള്ളില്‍ത്തന്നെ ഇവയെ രണ്ടിനെയും ചേര്‍ത്തുവയ്ക്കുന്ന ഇലക്‌ട്രോണിക് ഇന്റര്‍ലേയര്‍ എന്നിവയാണവ. പരമ്പരാഗത സിലിക്കണ്‍ സെല്ലുകള്‍ക്കും ചെറിയ ബാറ്ററികള്‍ക്കുമൊപ്പം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാകും. നൂതനമായ ഈ സംവിധാനത്തിന്റെ ഔപചാരികമായ സമര്‍പ്പണം അമൃതവര്‍ഷം 60നോടനുബന്ധിച്ച് നടക്കും.

LIVE NEWS - ONLINE

  • 1
    11 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    12 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    14 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    16 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    18 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    19 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    20 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    20 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    21 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല