Monday, July 16th, 2018

സാമൂഹികശാസ്ത്ര ചോദ്യപേപ്പറിന്റെ ഘടനയില്‍ മാറ്റം

അമിത ഉള്ളടക്കഭാരം മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ലഘൂകരണം.

Published On:Jan 10, 2018 | 10:13 am

തിരു: എസ്.എസ്.എല്‍.സി സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറിന്റെ ഘടനയില്‍ മാറ്റംവരുത്തി. മാറ്റം സംബന്ധിച്ച് എസ്.സി.ഇ.ആര്‍.ടി വിശദവിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് ഭാഗങ്ങളിലായി 21 അധ്യായങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠപുസ്തകം വിദ്യാര്‍ഥികള്‍ക്ക് അമിതഭാരമായതിനാല്‍ 25 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ തയാറെടുപ്പിന് അവസരം നല്‍കാന്‍ നേരത്തേ കരിക്കുലം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യഘടനയില്‍ മാറ്റം വരുത്തി എസ്.സി.ഇ.ആര്‍.ടി വിജ്ഞാപനം ഇറക്കിയത്. അമിത ഉള്ളടക്കഭാരം വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന കാരണത്താലാണ് ലഘൂകരണം നല്‍കാന്‍ തീരുമാനിച്ചത്.
പുതിയ ഘടന പ്രകാരം സാമൂഹികശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ,ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിരിക്കും ഉണ്ടാവുക. രണ്ടു ഭാഗങ്ങള്‍ക്കും 40 വീതം സ്‌കോറിനുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തുക. എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും നിര്‍ബന്ധമായും ഉത്തരം എഴുതണം. ബി വിഭാഗത്തിലെ ചോദ്യങ്ങളില്‍നിന്ന് നിശ്ചിത എണ്ണം ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതുന്നതിനുള്ള അവസരം ലഭിക്കും. സാമൂഹികശാസ്ത്രത്തില്‍ രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയില്‍നിന്ന് തെരഞ്ഞെടുത്ത ഒമ്പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന 12 അധ്യായങ്ങള്‍ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ക്ലസ്റ്ററുകളില്‍നിന്ന് വിദ്യാര്‍ഥിക്ക് ഒന്നുവീതം തെരഞ്ഞെടുത്ത് പൊതുപരീക്ഷക്കായി പഠിക്കാന്‍ കഴിയും. ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹികശാസ്ത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നീ വിഷയമേഖലകളെ ഉള്‍പ്പെടുത്തിയാണ് ഇത്രയും പാഠഭാഗങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടരമണിക്കൂര്‍ കൊണ്ട് ഇത്രയും വിപുലമായ പാഠഭാഗങ്ങളില്‍നിന്ന് 80 സ്‌കോറിന്റെ പരീക്ഷക്ക് തയാറെടുക്കുക എന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ശ്രമകരമാണെന്നായിരുന്നു ആക്ഷേപം. മാത്രവുമല്ല 21 അധ്യായങ്ങളില്‍നിന്ന് 80 സ്‌കോറിന്റെ ചോദ്യങ്ങള്‍ തയാറാക്കുമ്പോള്‍ ഒരു അധ്യായത്തിന് ശരാശരി നാല് സ്‌കോറില്‍ താഴെ മാത്രമാണ് ലഭിക്കുക. ഈ സാഹചര്യത്തിലാണ് ആകെയുള്ള പാഠഭാഗത്തിന്റെ 50 ശതമാനത്തില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായും ബാക്കി 50 ശതമാനം ഭാഗത്ത് ചോയ്‌സ് ചോദ്യങ്ങളും എന്ന നിലയിലാണ് ക്രമീകരണം.
എ വിഭാഗത്തിലെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതേണ്ടതാണ്. ബി വിഭാഗത്തിലെ ഓരോ ചോദ്യത്തിനും ചോയ്‌സ് നല്‍കിയിരിക്കും. ബി വിഭാഗത്തില്‍ ഓരോ ചോദ്യനമ്പരിന് കീഴിലും രണ്ടു ചോദ്യങ്ങള്‍ നല്‍കിയിരിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ചോദ്യത്തിന് ഉത്തരം എഴുതാം.

 

 

LIVE NEWS - ONLINE

  • 1
    26 mins ago

    ഹര്‍ത്താല്‍ പിന്‍വലിച്ചു

  • 2
    43 mins ago

    കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

  • 3
    4 hours ago

    വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

  • 4
    5 hours ago

    അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

  • 6
    6 hours ago

    കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

  • 7
    8 hours ago

    അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

  • 8
    8 hours ago

    എലിയെ തുരത്താന്‍..

  • 9
    9 hours ago

    ഇന്ധന വില കുറഞ്ഞു