Wednesday, April 24th, 2019

യുവ മനസ് മുഖംതിരിച്ച പ്രകടന പത്രികകള്‍

      പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രകടന പത്രികകളാണ്. ഉള്ളടക്കം കൊണ്ടല്ല. പത്രികകളുടെ നിര്‍ജീവത കൊണ്ടാണ് ഇവ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ജനങ്ങളെ അകര്‍ഷിക്കാന്‍ തക്കതായ ഒരു പ്രകടന പത്രിക പോലും ഒരു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ജനവിധിയുടെ വേളയിലും വലിയ നേതാക്കള്‍ ആശയദാരിദ്ര്യം പ്രകടിപ്പിക്കുമ്പോള്‍ ആശങ്കയോടെയേ കാണാനാവൂ. ജനങ്ങളെ മഥിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യുമെന്നും നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള കര്‍മ്മപദ്ധതി എന്തെന്നും … Continue reading "യുവ മനസ് മുഖംതിരിച്ച പ്രകടന പത്രികകള്‍"

Published On:Apr 5, 2014 | 10:04 am

Editorial Social Youth Full

 

 

 
പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം പ്രകടന പത്രികകളാണ്. ഉള്ളടക്കം കൊണ്ടല്ല. പത്രികകളുടെ നിര്‍ജീവത കൊണ്ടാണ് ഇവ സോഷ്യല്‍ മീഡിയകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ജനങ്ങളെ അകര്‍ഷിക്കാന്‍ തക്കതായ ഒരു പ്രകടന പത്രിക പോലും ഒരു പാര്‍ട്ടിയില്‍ നിന്നും ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം.
രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന ജനവിധിയുടെ വേളയിലും വലിയ നേതാക്കള്‍ ആശയദാരിദ്ര്യം പ്രകടിപ്പിക്കുമ്പോള്‍ ആശങ്കയോടെയേ കാണാനാവൂ. ജനങ്ങളെ മഥിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യുമെന്നും നാടിനെ പുരോഗതിയിലേക്ക് നയിക്കാനുള്ള കര്‍മ്മപദ്ധതി എന്തെന്നും തെരഞ്ഞെടുപ്പിന്റെ വേളയിലല്ലെങ്കില്‍ പിന്നീട് എപ്പോഴാണ് നേതാക്കള്‍ ജനങ്ങളോട് വിശദീകരിക്കുക. നിര്‍ജ്ജീവമായ കുറേ വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രിക മാത്രം മതിയോ… സോഷ്യല്‍ മീഡിയകളില്‍ നിന്നുയരുന്ന ചോദ്യം ഇതാണ്.
കേരളത്തില്‍ വോട്ടെടുപ്പിന് ഇനി ആറു ദിവസം മാത്രം. ടി.പി വധം, സോളാര്‍ തുടങ്ങിയ ഏതാനും വിഷയങ്ങളില്‍ മാത്രം ചുറ്റിത്തിരിയുകയാണ് നേതാക്കളുടെ പ്രസംഗങ്ങളും പ്രസ്താവനകളും. സ്വന്തം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുകയെന്ന ഒറ്റ അജണ്ടയിലേക്ക് വലിയ നേതാക്കളുടെ ലക്ഷ്യം ലഘൂകരിക്കപ്പെടുമ്പോള്‍ അത്യാഹിത വിഭാഗത്തിലാകുന്നത് നാടിന്റെ പുരോഗതിയെന്ന വലിയ ലക്ഷ്യമാണ്.
വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ കാലമാണ് ഇത്. വിജ്ഞാനത്തെ മാത്രം മൂലധനമാക്കി സമൃദ്ധിയുടെ ഉയരങ്ങളിലേക്ക് കയറിപ്പോയ എത്രയോ രാജ്യങ്ങള്‍ മാതൃകയായി മുന്നിലുണ്ട്. ശാസ്ത്ര, സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ പതിനായിരക്കണക്കിന് യുവാക്കള്‍ തൊഴിലില്ലാതെ കഴിയുന്ന നാടാണ് കേരളം. ഈ യുവാക്കളോട് പറയാന്‍ വലിയ നേതാക്കളുടെ പക്കല്‍ ഒന്നുമില്ലേ?
ഒരു ഭരണകാലയളവ് കൊണ്ടുപോലും പരിഹരിക്കാനാവാത്ത എത്രയോ പ്രശ്‌നങ്ങളാണ് വളര്‍ന്നുവലുതായി കേരളത്തെ അലട്ടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കടം വാങ്ങേണ്ടി വരുംവിധം വഷളായിരിക്കുകയാണ് സാമ്പത്തിക സ്ഥിതി. ഭീമമായ നിരക്കോ, വിതരണമുടക്കമോ ആസന്നമാണെന്ന് സൂചിപ്പിക്കുംവിധമാണ് വൈദ്യുതി വകുപ്പിന്റെ പോക്ക്. താറുമാറായ മട്ടിലാണ് പൊതുവിതരണ സംവിധാനം. വെന്റിലേറ്ററിലെന്ന പോലെയാണ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. വികസന സങ്കല്പങ്ങളുമായി ഒരു രീതിയിലും പൊരുത്തപ്പെടാത്തവിധം ഇടുങ്ങിയ പാതകളാണ് സംസ്ഥാനത്ത് പല ഭാഗങ്ങളിലും. വരള്‍ച്ച കൊടിയ ഒരു ഭീഷണിയായി സംസ്ഥാനത്തെ തുറിച്ചുനോക്കുകയാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയോ മുന്നണിയോ ആണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കരുതാനാവില്ല. മുന്നണികള്‍ മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. ചില മേഖലകളില്‍ പുരോഗതി കൈവരിച്ചിട്ടുമുണ്ട്. പക്ഷേ, സംസ്ഥാനത്തെ നീറ്റുന്ന പ്രശ്‌നങ്ങള്‍ നീണ്ടനിര പോലെ നിലകൊള്ളുമ്പോള്‍ വലിയ നേതാക്കള്‍ പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതിന് എന്ത് സാധൂകരണം. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ചെയ്യുന്നത് മുകളില്‍ പറഞ്ഞ കാര്യങ്ങളാണ്. ഇതിന് ഒരു മാറ്റം ആഗ്രഹിക്കുകയാണ് കേരളത്തിലെ യുവ മനസ്. കാരണം നല്ല വിഭ്യാഭ്യാസം നേടിയിട്ടും തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരുടെ നാടാണ് കേരളം. യുവ മനസിനെ ആകര്‍ഷിക്കുന്ന നല്ല പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ ഇല്ലാത്ത തെരഞ്ഞെടുപ്പിനെ എങ്ങിനെയാവും കേരളത്തിന്റെ യുവ മനസ് സ്വീകരിക്കുക…?

LIVE NEWS - ONLINE

 • 1
  50 mins ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 2
  3 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 3
  4 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 4
  6 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 5
  6 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 6
  6 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 7
  9 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 8
  10 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

 • 9
  10 hours ago

  ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍