Thursday, February 21st, 2019

സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍

മലപ്പുറം: സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍ 26വരെ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ളവരും അനാഥരും അശരണരും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃതര്‍ക്കും കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉള്‍പ്പെടുന്ന ജനസമൂഹത്തിനുമായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും സ്വതന്ത്രമായ ആശയങ്ങള്‍ക്കു രൂപം നല്‍കാനും ലക്ഷ്യമിട്ടാണു സാമൂഹ്യനീതി ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഘോഷയാത്ര, ഡോക്യുമെന്ററി ഫെസ്റ്റ്, സെമിനാറുകള്‍, എക്‌സിബിഷന്‍, ഭിന്നശേഷി നിര്‍ണയ ക്യമ്പുകള്‍, സഹായ ഉപകരണ വിതരണം, ഭക്ഷ്യമേള, ഓപ്പണ്‍ഫോറം, അദാലത്തുകള്‍, … Continue reading "സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍"

Published On:Oct 22, 2013 | 3:00 pm

മലപ്പുറം: സാമൂഹ്യ നീതി ദിനാഘോഷം 24 മുതല്‍ 26വരെ മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ളവരും അനാഥരും അശരണരും ഉള്‍പ്പെടുന്ന പാര്‍ശ്വവല്‍കൃതര്‍ക്കും കുട്ടികളും സ്ത്രീകളും വയോജനങ്ങളും ഉള്‍പ്പെടുന്ന ജനസമൂഹത്തിനുമായി നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചു അവബോധം സൃഷ്ടിക്കാനും സ്വതന്ത്രമായ ആശയങ്ങള്‍ക്കു രൂപം നല്‍കാനും ലക്ഷ്യമിട്ടാണു സാമൂഹ്യനീതി ദിനാഘോഷം സംഘടിപ്പിക്കുന്നത്.
ഘോഷയാത്ര, ഡോക്യുമെന്ററി ഫെസ്റ്റ്, സെമിനാറുകള്‍, എക്‌സിബിഷന്‍, ഭിന്നശേഷി നിര്‍ണയ ക്യമ്പുകള്‍, സഹായ ഉപകരണ വിതരണം, ഭക്ഷ്യമേള, ഓപ്പണ്‍ഫോറം, അദാലത്തുകള്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളുള്‍പ്പെടുത്തിയാണു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. 24 ന് ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാവും. 24നു രാവിലെ പത്തിനു മന്ത്രി ഡോ.എം.കെ.മുനീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഭിന്നശേഷി നിര്‍ണയ ഉപകരണ വിതരണ ക്യാംപ് ഉദ്ഘാടനം ഇ.ടി.മുഹമ്മദ്ബഷീര്‍ എം.പി നിര്‍വ്വഹിക്കും. ഉച്ചയ്ക്കു രണ്ടിന് നടക്കുന്ന ‘സ്ത്രീകളും കുട്ടികളും സാമൂഹ്യനീതിയും’ സെമിനാര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി.റോസക്കുട്ടി ഉദ്ഘാടനം ചെയ്യും. 24 നു രാവിലെ എട്ടു മുതല്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ ഭിന്ന ശേഷിയുള്ളവര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് നടക്കും 24 മുതല്‍ 26 വരെ വൈകീട്ടു അഞ്ച് മുതല്‍ വേദി ഒന്നില്‍ കലാപരിപാടികള്‍ നടക്കും. 50 ഓളം ഇനങ്ങളിലായി 150 ഓളം പ്രതിഭകള്‍ പരിപാടികളില്‍ പങ്കെടുക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍