Monday, November 12th, 2018

സോഷ്യല്‍ മീഡിയ സ്ത്രീ വിരുദ്ധമാകുമ്പോള്‍

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചിയിലെ യുവപ്രതിഭ ഹനാന്റെ വിഷയം തന്നെ ഉദാഹരണം. ജീവിക്കാന്‍ വേണ്ടി തെരുവില്‍ മീന്‍കച്ചവടം നടത്തിയിരുന്ന ഹനാനെ സമൂഹ മാധ്യമങ്ങള്‍ പിന്തുണയേക്കാളുപരി വിമര്‍ശനങ്ങളോടെയും അതിലുപരി അപമാനത്തോടെയുമാണ് നേരിട്ടത്. ഈ വിഷയത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷക്ക് നേരെയുമുണ്ടായി പച്ചയായ അക്രമം. സോഷ്യല്‍മീഡിയ എന്നത് സമൂഹത്തിന്റെ പൊതു ഭോഗത്തില്‍ നിന്നും സ്വതന്ത്രമായ ഒരു ഇടമല്ല. സമൂഹത്തിലെ സ്ത്രീ വിരുദ്ധതയും വംശവെറിയും ഒക്കെ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഫലിക്കുന്നത്. ഉപദേങ്ങളുടെ … Continue reading "സോഷ്യല്‍ മീഡിയ സ്ത്രീ വിരുദ്ധമാകുമ്പോള്‍"

Published On:Jul 30, 2018 | 2:04 pm

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചിയിലെ യുവപ്രതിഭ ഹനാന്റെ വിഷയം തന്നെ ഉദാഹരണം. ജീവിക്കാന്‍ വേണ്ടി തെരുവില്‍ മീന്‍കച്ചവടം നടത്തിയിരുന്ന ഹനാനെ സമൂഹ മാധ്യമങ്ങള്‍ പിന്തുണയേക്കാളുപരി വിമര്‍ശനങ്ങളോടെയും അതിലുപരി അപമാനത്തോടെയുമാണ് നേരിട്ടത്. ഈ വിഷയത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷക്ക് നേരെയുമുണ്ടായി പച്ചയായ അക്രമം. സോഷ്യല്‍മീഡിയ എന്നത് സമൂഹത്തിന്റെ പൊതു ഭോഗത്തില്‍ നിന്നും സ്വതന്ത്രമായ ഒരു ഇടമല്ല. സമൂഹത്തിലെ സ്ത്രീ വിരുദ്ധതയും വംശവെറിയും ഒക്കെ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഫലിക്കുന്നത്.
ഉപദേങ്ങളുടെ കടന്നുകയറ്റം മാത്രമല്ല, ഭീഷണിയുടെ, കാമാഭ്യാര്‍ത്ഥനയുടെ കുത്തൊഴുക്കാണ്. സ്ത്രീകളുടെ മെസേജ് ബോക്‌സുകളിലേക്ക് സ്വന്തമായി ആക്ഷേപങ്ങള്‍ പറയുന്ന, രാഷ്ട്രീയം പ്രകടിപ്പിക്കുന്ന, യുക്തിയോടെ സംസാരിക്കുന്ന സ്ത്രീകളാണ് ഇത്തരം ആണുങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ പത്തുപേരില്‍ 8പേരും ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുമെന്നാണ് പുതിയ പഠനം പറയുന്നത്. 41 ശതമാനം സ്ത്രീകള്‍ ലൈംഗികാക്രമങ്ങള്‍ക്ക് ഓണ്‍ലൈനില്‍ വിധേയമായതും സൈബര്‍ സെക്യൂരിറ്റി സൊലൂഷ്യന്‍ സ്ഥാപനം നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാര്‍ മാത്രമല്ല, പുരോഗമന ആശയങ്ങള്‍ പ്രകടിപ്പിക്കുന്നവരും സ്ത്രീ സമത്വത്തിന് വേണ്ടി വാതോരാതെ സംസാരിക്കുന്നവരും സോഷ്യല്‍മീഡിയയില്‍ സ്ത്രീ വിരുദ്ധത ഏറിയും കുറഞ്ഞും പ്രകടിപ്പിക്കുന്നതായി കാണാം.
ആണ്‍-പെണ്‍ വേര്‍തിരിവുകളില്ലാതെ സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കാനിടയാകാന്‍ പറ്റുന്ന മേഖലയാണ് സോഷ്യല്‍മീഡിയ. ആവിഷ്‌കാരങ്ങളെ കെട്ടഴിച്ചുവിടാന്‍ പറ്റിയ ഇടം. എന്നാല്‍ ഇത് മുതലെടുത്ത് മതമൗലിക വാദികളും വംശീയവെറിയന്മാരും സോഷ്യല്‍മീഡിയയില്‍ അരങ്ങുതകര്‍ക്കുകയാണ്. അസഭ്യം, അധിക്ഷേപം, പരദൂഷണം, അപവാദപ്രചരണം, മോശമായ അഭിപ്രായ പ്രകടനങ്ങള്‍, ഭീഷണി, സംഘം ചേര്‍ന്നുള്ള അക്രമമെല്ലാം ഇതിലുണ്ട്.
കേരളത്തിലായാലും ദേശീയതലത്തിലായാലും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപിടിച്ച് രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന ഒട്ടുമിക്ക സ്ത്രീകളും ഈ അക്രമത്തിന് ഒരിക്കലെങ്കിലും വിധേയരായിട്ടുണ്ടാവും. രാജ്യാന്തര തലത്തില്‍ പ്രശസ്തരായവര്‍ പോലും ഈ അക്രമം നേരിടേണ്ടിവന്നിട്ടുണ്ടാവും. സ്ത്രീയെന്നത് ആഹാരം പാകം ചെയ്യാനും തന്റെ ലൈംഗീക സംതൃപ്തിക്ക് ഉപയോഗപ്പെടുത്താനും കുട്ടികളെ പ്രസവിക്കാനും മാത്രമുള്ള ഉപകരണം മാത്രമാണെന്നാണ് പുരുഷ മേധാവിത്വ സമൂഹത്തിന്റെ പൊതുസങ്കല്‍പം. ഇതിനെ ധീരമായി നേരിടുന്ന സ്ത്രീകളുടെ എണ്ണം സോഷ്യല്‍മീഡിയയില്‍ വര്‍ധിക്കുന്നുയെന്ന വസ്തുത പ്രതീക്ഷക്ക് വക നല്‍കുന്നു.
എങ്ങിനെ അധിക്ഷേപിച്ചാലും സ്ത്രീ ഭയപ്പെട്ട് മാളത്തിലൊളിക്കും എന്ന പരമ്പരാഗത പുരുഷബോധം ഇവിടെ ചോദ്യംചെയ്യപ്പെടുന്നുണ്ട്. കൂടാതെ ഇത്തരം സംഭവങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്ന പ്രവണതയും കൂടുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ ഗുണ്ടകളുടെ കടന്നാക്രമണം ചെറുക്കാന്‍ ഉപയുക്തമായ നിയമ നിര്‍മാണം ഇനിയും സാധ്യമായില്ലെന്നുവേണം പറയാന്‍.

 

LIVE NEWS - ONLINE

 • 1
  5 hours ago

  ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

 • 2
  6 hours ago

  ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

 • 3
  9 hours ago

  ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

 • 4
  11 hours ago

  വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

 • 5
  12 hours ago

  ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

 • 6
  13 hours ago

  കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

 • 7
  13 hours ago

  അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

 • 8
  14 hours ago

  ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

 • 9
  14 hours ago

  ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍