Sunday, January 20th, 2019

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

സോഷ്യല്‍ മീഡിയയുടെ മുന്നേറ്റം നമ്മുടെ വിജ്ഞാന മേഖലയ്ക്ക് നേട്ടം തന്നെ. മനുഷ്യ മനസുകളിലേക്ക് പുത്തന്‍ ആശയങ്ങള്‍ കടത്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതിവേഗം മുന്നേറുകയാണ്. ഈ വിജയത്തിനിടയിലും അതുണ്ടാക്കുന്ന കെടുതികള്‍ കാണാതിരിക്കുന്നത് ശരിയാണോ? കുപ്രചരണത്തിനും സമൂഹത്തില്‍ ഭീതി വിതയ്ക്കാനുമൊക്കെ വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് മാനവരാശിക്ക് തന്നെ വിനയാവുകയല്ലെ. രാജ്യത്തെയാകെ നടുക്കത്തിലാഴ്ത്തിയ നിപ വൈറസ് ബാധയെ സംബന്ധിച്ചുള്ള കുപ്രചരണങ്ങള്‍ പൊതുസമൂഹത്തില്‍ അനാവശ്യ ഭീതി വരുത്തിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള നിപ വൈറസിനെ കുറിച്ചുള്ള ഭീതിയും ആശങ്കയുമാണ് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. … Continue reading "പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!"

Published On:May 24, 2018 | 1:17 pm

സോഷ്യല്‍ മീഡിയയുടെ മുന്നേറ്റം നമ്മുടെ വിജ്ഞാന മേഖലയ്ക്ക് നേട്ടം തന്നെ. മനുഷ്യ മനസുകളിലേക്ക് പുത്തന്‍ ആശയങ്ങള്‍ കടത്തി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതിവേഗം മുന്നേറുകയാണ്. ഈ വിജയത്തിനിടയിലും അതുണ്ടാക്കുന്ന കെടുതികള്‍ കാണാതിരിക്കുന്നത് ശരിയാണോ?
കുപ്രചരണത്തിനും സമൂഹത്തില്‍ ഭീതി വിതയ്ക്കാനുമൊക്കെ വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് മാനവരാശിക്ക് തന്നെ വിനയാവുകയല്ലെ. രാജ്യത്തെയാകെ നടുക്കത്തിലാഴ്ത്തിയ നിപ വൈറസ് ബാധയെ സംബന്ധിച്ചുള്ള കുപ്രചരണങ്ങള്‍ പൊതുസമൂഹത്തില്‍ അനാവശ്യ ഭീതി വരുത്തിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍മീഡിയയിലൂടെയുള്ള നിപ വൈറസിനെ കുറിച്ചുള്ള ഭീതിയും ആശങ്കയുമാണ് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനകം നിരവധി പേരാണ് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി കൊലയാളി പനി ബാധിച്ച് വിവിധ ആശുപത്രികൡ കഴിയുന്നത്. ഇവരില്‍ ഒരുഡസന്‍ പേരെ മരണം കീഴടക്കിക്കഴിഞ്ഞു. ചിലര്‍ ഇപ്പോഴും മരണത്തോട് മല്ലിടുകയാണ്. ഈ ആശങ്ക മുതലെടുത്ത് സോഷ്യല്‍മീഡിയ ഡോക്ര്‍മാര്‍ വിലസുകയാണ്.
അഭ്യൂഹങ്ങളും അര്‍ദ്ധസത്യങ്ങളുമാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഏവരെയും ആശങ്കയിലാക്കുന്ന സന്ദേശങ്ങള്‍ക്ക് പുറമെ കാര്യങ്ങളെ നിസാരവല്‍ക്കരിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ക്കും കുറവില്ല. അഭ്യൂഹത്തെ തുടര്‍ന്നുള്ള ഭീതി സമൂഹത്തിലെ വിവിധ മേഖലകളെ ദോഷകരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. തിരക്കേറിയ നഗരങ്ങളില്‍ പോലും ഇപ്പോള്‍ ആളുകള്‍ കുറവ്. ആശുപത്രി ജീവനക്കാര്‍ മുഖംമൂടിയും പ്രത്യേക വസ്ത്രവും ധരിച്ച് പ്രതിരോധ നടപടികളുടെ വഴിയിലാണ്.
അതിനിടെ പഴവര്‍ഗ വിപണിയില്‍ അമാന്ദമാണനുഭവപ്പെടുന്നത്. കച്ചവടം ഏറെ പൊടിപൊടിക്കുന്ന റംസാന്‍ കാലമായിട്ട് പോലും ഭീതിമൂലം പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ അധികമാരും തയ്യാറാവുന്നില്ല. മലബാറിലെ ചിക്കന്‍ വിപണിയെയും നിപ വൈറസ് ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 145 രൂപ വരെയെത്തിയ കോഴിവില കാര്യമായി കുറഞ്ഞിട്ടില്ലെങ്കിലും വില്‍പന നന്നായി ഇടിഞ്ഞു. 100, 200 കിലോ കോഴിയിറച്ചി വിറ്റിരുന്ന ജില്ലയിലെ ചിക്കന്‍ സ്റ്റാളുകളില്‍ ഇപ്പോള്‍ ചിലയിടത്ത് 50-80 കിലോ മാത്രമാണ് വിറ്റുപോകുന്നതത്രെ. വൈറസ്ബാധയെ തുടര്‍ന്ന് ഉയര്‍ന്നിരിക്കുന്ന ആശങ്കയില്‍ നിന്ന് ഇപ്പോള്‍ മുതലെടുക്കാനുള്ള ശ്രമമാണ് തുടങ്ങിയിട്ടുള്ളത്. പുരകത്തുമ്പോള്‍ വാഴവെട്ടുന്ന അവസ്ഥ. പന്നിപ്പനി, ഡങ്കിപ്പനി, തക്കാളിപ്പനി തുടങ്ങിയ പനികളെല്ലാം ആരോഗ്യ വകുപ്പിന്റെയും വന്‍കിട മരുന്ന് കമ്പനികളുടെയും ഗൂഢാലോചനയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
അസത്യ പ്രചാരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഐ എം എ അഭ്യര്‍ത്ഥിച്ചിട്ട് പോലും ഫലമില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തന്നെ കര്‍ശന നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് ആരോഗ്യവകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും ഉത്തരവ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തും ആരോഗ്യവകുപ്പിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സൈബര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രകൃതി ചികിത്സകനെന്ന് ആവകാശപ്പെടുന്ന ജേക്കബ് വടക്കാഞ്ചേരിയും ആയുര്‍വേദ ചികിത്സകനെന്ന് അവകാശപ്പെടുന്ന മോഹന്‍ വൈദ്യരും നിയമനടപടി നേരിടുന്നവരില്‍ ഉള്‍പ്പെടും. കേരളത്തിലെ മനഃസാക്ഷി ഒറ്റക്കെട്ടായി ഈ അപൂര്‍വ്വ പനിയെ പ്രതിരോധിക്കാന്‍ പ്രാപ്തരാണ്. സംസ്ഥാന സര്‍ക്കാര്‍ അതിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. എല്ലാ ജില്ലകളിലും ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തനസജ്ജമായി. എന്നാല്‍ അല്‍പജ്ഞാനികളായ ചിലരുടെ കുപ്രചരണങ്ങളാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തുന്നത്. ഇതിനെ സമൂഹം ഒന്നായി തിരിച്ചറിഞ്ഞേ മതിയാവൂ. അല്ലെങ്കില്‍ നാം ഓരോരുത്തരും അറിഞ്ഞോ അറിയാതെയോ ഈ കെണിയില്‍ വീണുപോകും.

LIVE NEWS - ONLINE

 • 1
  13 hours ago

  നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

 • 2
  15 hours ago

  കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

 • 3
  17 hours ago

  മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 • 4
  21 hours ago

  ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

 • 5
  21 hours ago

  സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

 • 6
  1 day ago

  ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

 • 7
  1 day ago

  കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

 • 8
  2 days ago

  മോദി ഇന്ത്യയെ തകര്‍ത്തു: മമത

 • 9
  2 days ago

  ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം