ചരിത്രത്തിലാദ്യമായാണ് കശ്മീരിലെ സൈനികനീക്കങ്ങള്‍ക്കു കരുത്തുപകരാന്‍ ഇവരെ നിയോഗിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് കശ്മീരിലെ സൈനികനീക്കങ്ങള്‍ക്കു കരുത്തുപകരാന്‍ ഇവരെ നിയോഗിക്കുന്നത്.
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരെ നേരിടാന്‍ ഇനി ദേശീയ സുരക്ഷാ സേനയയായ എന്‍എസ്ജി സ്നൈപ്പര്‍ കമാന്‍ഡോകളെ നിയോഗിക്കും. ഇവരെ ശ്രീനഗര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളില്‍ വിന്യസിക്കും. ചരിത്രത്തിലാദ്യമായാണ് കശ്മീരിലെ സൈനികനീക്കങ്ങള്‍ക്കു കരുത്തുപകരാന്‍ ഇവരെ നിയോഗിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിലും വൈദഗ്ധ്യമുള്ളവരാണിവര്. റഡാറുകളുടെയും സ്നൈപ്പര്‍ റൈഫിളുകളുടെയും ഉപയോഗത്തിലും ഇവര്‍ വിദഗ്ധരാണ്. മറഞ്ഞിരുന്ന് ഉന്നംതെറ്റാതെ വെടിവെക്കാന്‍ പ്രത്യേകപരിശീലനം കിട്ടിയവരാണ് സ്നൈപ്പേഴ്സ്. നിലവില്‍, കരസേന, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവയാണു ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു കശ്മീരില്‍ നേതൃത്വം നല്‍കുന്നത്. കഴിഞ്ഞമാസമാണ് എന്‍എസ്ജി സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചത്. ശ്രീനഗറിലെ ബിഎസ്എഫ് ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സംഘത്തെ വരും ദിവസങ്ങളില്‍ സംസ്ഥാനത്തു നിയോഗിക്കും. ആദ്യഘട്ടത്തില്‍ നൂറു പേരുള്‍പ്പെട്ട സംഘത്തെയാണു വിടുന്നത്. താണ്ണൂറുകളിലെ ഭീകരവിരുദ്ധ നീക്കങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകളുടെ സേവനം കശ്മീരിനു ലഭിച്ചിരുന്നു. സ്നൈപ്പര്സ് കമാന്‍ഡോ യൂണിറ്റ് ശ്രീനഗറില്‍ ആരംഭിക്കുന്നതിന്റെ ആദ്യ പടിയാണിത്.