Thursday, September 19th, 2019

മുര്‍ഖന്‍ നിങ്ങളെ ഫണം വിടര്‍ത്തി കാത്തിരിക്കുന്നുണ്ടാവാം..!

ദീര്‍ഘനേരം ബൈക്ക് പാര്‍ക്ക് ചെയ്തു പോകുന്നവരുടെ ശ്രദ്ധക്ക്

Published On:Aug 23, 2019 | 11:50 am

കണ്ണൂര്‍: ദീര്‍ഘനേരം പാര്‍ക്ക് ചെയ്തു പോകുന്ന ഇരുചക്രവാഹനങ്ങളില്‍ വിഷപ്പാമ്പുകള്‍ കയറിക്കൂടുന്നത് പതിവാകുന്നു. മഴക്കാലമായതോടെയാണ് പാമ്പിന്റെ ഇത്തരം ശല്യം വര്‍ധിച്ചത്. അതുകൊണ്ട് തന്നെ ഇരുചക്രവാഹനങ്ങള്‍ ഏറെനേരം പാര്‍ക്ക് ചെയ്തു പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബുള്ളറ്റ് ബൈക്കിന്റെ സീറ്റ് കവറിനുള്ളില്‍ കയറിപ്പറ്റിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം പിലാത്തറയിലാണ് സംഭവം നടന്നത്. വിളയാങ്കോട് ധ്യാനതീരം ആയുര്‍വേദ കേന്ദ്രത്തിലെ രാജേഷ് നമ്പ്യാരാണ് പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പിലാത്തറ റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് എടുക്കാനായി താക്കോല്‍ ഇട്ട് സ്റ്റാര്‍ട്ടാക്കാന്‍ ഒരുങ്ങുമ്പോഴാണ് സീറ്റ് കവറിനുള്ളില്‍ നിന്നും പാമ്പ് തല പുറത്തേക്കിട്ടത്. ഉടന്‍ രാജേഷ് നമ്പ്യാര്‍ ബൈക്കില്‍ നിന്നും പുറത്തേക്കിറങ്ങുകയായിരുന്നു. ഹാന്‍ഡിലിന് മുകളില്‍ ഫണം വിടര്‍ത്തി നിന്ന പാമ്പിനെ കണ്ട നാട്ടുകാര്‍ ഉടന്‍ വനം വകുപ്പിന്റെ റെസ്‌ക്യൂയര്‍ പി.വി.പവിത്രനെ വിളിച്ചു വരുത്തിയാണ് പാമ്പിനെ പിടികൂടിയത്. കുറ്റിക്കാടുകളുള്ള പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ തിരിച്ചെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പവിത്രന്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ ഇരുചക്രവാഹനങ്ങളില്‍ കയറിക്കൂടിയ നാലുപാമ്പുകളെ പിടികൂടിയതായി പവിത്രന്‍ പറഞ്ഞു. വാഹനം കൂടുതല്‍ സമയം എവിടെയെങ്കിലും പാര്‍ക്ക് ചെയ്തു പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സീറ്റ് കവറിനുള്ളിലോ മറ്റോ കയറിയിരിക്കുന്ന പാമ്പുകളുടെ കടിയേല്‍ക്കാനിടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ തലശ്ശേരിയില്‍ ബൈക്കില്‍ തൂക്കിയിട്ട ഹെല്‍മ്മറ്റില്‍ വിഷപ്പാമ്പ് കയറിക്കൂടിയ സംഭവം ഉണ്ടായിരുന്നു.

 

LIVE NEWS - ONLINE

  • 1
    24 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    2 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല