Thursday, November 22nd, 2018

ഒച്ചിനെ തുരത്താന്‍

മഴക്കാലമായാല്‍ പിന്നെ ഒച്ചിന്റെ ശല്യം രൂക്ഷമാണ്

Published On:Aug 8, 2018 | 12:08 pm

മഴക്കാലമായാല്‍ പിന്നെ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. വീടിന്റെ ഉള്ളിലും, പുറത്തും ഒച്ചിന്റെ ശല്യമാണ്. വീടിന്റെ അകത്ത് വരുന്ന ഒച്ചിനെ പലരും പുറത്തേക്ക് കളയുകയാണ് ചെയ്യുന്നത്. എന്നാല്‍, അത് വീണ്ടും അകത്തേക്ക് വരാന്‍ കാരണമാവുന്നു. അതിനാല്‍ തന്നെ ഒച്ചിനെ പൂര്‍ണമായും അകറ്റുകയാണ് വേണ്ടത്. അതിനായി ചില വഴികളിതാ.
1 ഒച്ചിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഉപ്പ്. ഓച്ചിനെ കാണുമ്പോള്‍ തന്നെ അതിന്റെ മുകളിലേക്ക് അല്പം ഉപ്പ് വിതറിയാല്‍ മതി. അതുപോലെ തന്നെ നമ്മുടെ തോട്ടങ്ങളില്‍ നിന്നും പറമ്പില്‍ നിന്നും ഒച്ചിനെ തുരത്താന്‍ മണ്ണില്‍ അല്പം ഉപ്പ് വിതറിയാല്‍ മതിയാകും.
2 ഒച്ചിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മുട്ടത്തോട്. ഒച്ചിന്റെ ശല്യം ധരാളമായിട്ടുള്ള ചെടികള്‍ക്കും മറ്റും ചുറ്റും മുട്ടത്തോട് പൊടിച്ച് ഇട്ടാല്‍ ഒച്ചിന്റെ ശല്യം പൂര്‍ണ്ണമായി ഇല്ലാതെയാകുന്നത് കാണാം. വളരെ സാവധാനത്തില്‍ സഞ്ചരിക്കുന്ന ഒച്ചുകള്‍ക്ക് നേരായ പ്രതലത്തില്‍ക്കൂടി മാത്രമെ നന്നായി സഞ്ചരിക്കുവാന്‍ സാധിക്കുകയൊള്ളു. അതിനാല്‍ മുട്ടത്തോടുകള്‍ തീര്‍ക്കുന്ന പ്രതിരോധം തരണം ചെയ്യ്ത് മുന്നോട്ട് പോയി ചെടിയെ നശിപ്പിക്കാന്‍ ഒച്ചുകള്‍ക്ക് സാധിക്കുകയില്ല.
3 പുതിന ഇല കൊണ്ട് ഒച്ചിനെ തുരത്താം. രൂക്ഷമായ ഒച്ചിന്റെ ശല്യമുള്ള പറമ്പുകളില്‍ പുതിന ഇല വിതറിയാല്‍ ഒച്ചുകള്‍ പെട്ടന്നു തന്നെ ഇല്ലാതാകും. പുതിന ഇലയുടെ രൂക്ഷഗന്ധമാണ് ഒച്ചുകളെ തുരത്താന്‍ സഹായിക്കുന്നത്.
4 ഒച്ചിനെ തുരത്താനും കോളയടക്കമുള്ള ശീതളപാനീയങ്ങള്‍ നമുക്ക് പ്രയോജനപ്പെടുത്താം. ബിയറോ കോളയോ ഒഴിച്ചു തോട്ടത്തില്‍ അല്‍പ്പം ആഴത്തില്‍ വയ്ക്കുകയാണെങ്കില്‍ ഒച്ചുകള്‍ കൂട്ടമായി വന്ന് അതില്‍വീണ് ചത്തോളും.

LIVE NEWS - ONLINE

  • 1
    27 mins ago

    ശബരിമലയില്‍ ക്രിമിനല്‍ പോലീസുകാര്‍ വാഴുന്നു: എ.എന്‍ രാധാകൃഷ്ണന്‍

  • 2
    3 hours ago

    നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയ കര്‍ഷകര്‍ക്ക് സഹായം എത്തിക്കണം

  • 3
    4 hours ago

    ഷാനവാസിന് നാടിന്റെ അന്തിമോപചാരം

  • 4
    4 hours ago

    കെഎം ഷാജി എംഎല്‍എക്ക് നിയമസഭയില്‍ പങ്കെടുക്കാം: സുപ്രീം കോടതി

  • 5
    4 hours ago

    ഇത്തവണ മോദി സര്‍ക്കാറിന്റെ പൂര്‍ണ ബജറ്റ്

  • 6
    5 hours ago

    ഇന്ധന വിലയില്‍ വീണ്ടും ഇടിവ്

  • 7
    6 hours ago

    യമനില്‍ 85,000 കുട്ടികള്‍ പട്ടിണി മൂലം മരിച്ചു

  • 8
    6 hours ago

    ബ്രിസ്‌ബെയിനില്‍ കാലിടറി ഇന്ത്യ

  • 9
    6 hours ago

    കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം തടഞ്ഞു