Monday, November 19th, 2018

കള്ളപ്പണകടത്ത്: വിമാനത്താവളങ്ങളില്‍ പരിശോധന ശക്തം

      കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് വിദേശത്തു നിന്ന് വന്‍തോതില്‍ കള്ളപ്പണം എത്താന്‍ സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി. സമീപകാലത്ത് തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും പിടികൂടിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ഈ നിര്‍ദ്ദേശം. എല്ലാ കടത്തുകളും രാജ്യാന്തര ടെര്‍മിനലുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രികര്‍ പ്രത്യേക നിരിക്ഷണതിലായിരിക്കും. കേരളത്തില്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കടത്ത് നടക്കുന്നത് … Continue reading "കള്ളപ്പണകടത്ത്: വിമാനത്താവളങ്ങളില്‍ പരിശോധന ശക്തം"

Published On:Mar 12, 2014 | 10:50 am

TVM CHN KOZ Airport Full

 

 

 
കൊച്ചി: തെരഞ്ഞെടുപ്പുകാലത്ത് വിദേശത്തു നിന്ന് വന്‍തോതില്‍ കള്ളപ്പണം എത്താന്‍ സാധ്യതയുണ്ടെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി. സമീപകാലത്ത് തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് വന്‍തോതില്‍ സ്വര്‍ണവും പണവും പിടികൂടിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്റെ ഈ നിര്‍ദ്ദേശം. എല്ലാ കടത്തുകളും രാജ്യാന്തര ടെര്‍മിനലുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്. ഗള്‍ഫില്‍ നിന്നുള്ള വിമാനയാത്രികര്‍ പ്രത്യേക നിരിക്ഷണതിലായിരിക്കും. കേരളത്തില്‍ പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കടത്ത് നടക്കുന്നത് അതിലധികവും തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ വഴിയും. വിദേശത്തു നിന്നും വരുന്നവരെ കാരിയര്‍മാരായി ഉപയോഗിച്ചാണ് ഈ കടത്തുകള്‍ എല്ലാംതന്നെ നടക്കുന്നത്. കൂടെക്കൂടെ നാട്ടില്‍ വന്നുപോകുന്നവരെ പ്രത്യേകം നിരീക്ഷിക്കും. മറ്റു സംസ്ഥാനങ്ങളില്‍ പണമെത്തിച്ചശേഷം റോഡുമാര്‍ഗം സംസ്ഥാനത്തേക്ക് എത്തിക്കുന്നതു തടയാന്‍ പോലീസും പരിശോധന ഊര്‍ജിതമാക്കും.
ട്രാവല്‍ ഏജന്‍സികളെയും ഇക്കാര്യത്തില്‍ നിരീക്ഷണത്തിലുണ്ടാകും. വാണിജ്യ, യാത്രാ വിമാനങ്ങള്‍ മാത്രമല്ല ഹെലികോപ്റ്ററിലും ചാര്‍ട്ടേഡ് വിമാനങ്ങളിലും യാത്ര ചെയ്ുയന്നവരുടെ എല്ലാ വിവരങ്ങളും ചീഫ് ഇലക്ടറല്‍ ഓഫീസറെ അറിയിക്കണം. പത്തു ലക്ഷം രൂപ വരെ വ്യക്തിക്ക് െകെവശം വയ്ക്കാമെങ്കിലും ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ കൈവശം വയ്ക്കുന്നവരുടെ വിവരം രേഖപ്പെടുത്തണം. ആഭ്യന്തര യാത്രക്കാരും ഒരു കിലോഗ്രാമില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശം വയ്ക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശമുണ്ട്.

LIVE NEWS - ONLINE

  • 1
    9 mins ago

    കണ്ണന്താണം ശബരിമലയിലെത്തി

  • 2
    15 mins ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 3
    18 mins ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 4
    20 mins ago

    മേരികോം ഫൈനലില്‍

  • 5
    2 hours ago

    പോലീസ് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ശശികല ശബരിമലയിലേക്ക്

  • 6
    2 hours ago

    ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീണ്പരുക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

  • 7
    16 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 8
    20 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 9
    24 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു