Saturday, January 19th, 2019

സ്മൃതി മന്ദാന് മികച്ച വനിതാ ക്രിക്കറ്റ് താരം

മികച്ച വനിതാ ഏകദിന ക്രിക്കറ്റ് താരവും സ്മൃതിയാണ്.

Published On:Jan 1, 2019 | 11:23 am

ദുബൈ: ഐ.സി.സിയുടെ ഈ വര്‍ഷത്തെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനക്ക്. മികച്ച വനിതാ ഏകദിന ക്രിക്കറ്റ് താരവും സ്മൃതിയാണ്. 12 ഏകദിനങ്ങളില്‍ നിന്ന് 66.90 ശരാശരിയില്‍ 669 റണ്‍സാണ് സ്മൃതി ഈ വര്‍ഷം നേടിയത്. 25 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 130.67 സ്‌ട്രൈക്ക് റേറ്റില്‍ 622 റണ്‍സ് നേടിയിട്ടുണ്ട്.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനല്‍ വരെ എത്തിയിരുന്നു. അഞ്ചു കളികളില്‍ നിന്ന് 125.35 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 178 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. ആസ്‌ട്രേലിയയുടെ ലോകകപ്പ് ട്വന്റി 20 ടീമില്‍ അംഗമായ വിക്കറ്റ് കീപ്പര്‍ അലിസ ഹീലി മികച്ച ട്വന്റി 20 താരമായി തെരഞ്ഞെടുത്തു.

 

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം