Monday, November 19th, 2018

പ്രൈമറി ക്ലാസുകള്‍ ഇനി സ്മാര്‍ട്ട് ക്ലാസ് റൂം സംവിധാനത്തിലേക്ക്

88 വിദ്യാലയങ്ങളില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് 1 ഡെസ്‌ക്‌ടോപ്പ് കംമ്പ്യുട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, വൈറ്റ് ബോര്‍ഡ്, സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി.

Published On:Oct 28, 2017 | 10:16 am

കണ്ണൂര്‍: കണ്ണൂര്‍ നിയോജക മണ്ഡലം കാലത്തിനൊപ്പം എത്തിക്കുവാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മണ്ഡല വികസന ഫണ്ട് പ്രയോജനപ്പെടുത്തി എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, സ്‌കൂളുകളിലും ഐ.ടി ഉപകരണങ്ങള്‍ സ്ഥാപിച്ച് സ്മാര്‍ട്ട് ക്ലാസ്സ്‌റും പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണെന്ന് മണ്ഡലം വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
88 വിദ്യാലയങ്ങളില്‍ 90 ലക്ഷം രൂപ വിനിയോഗിച്ച് 1 ഡെസ്‌ക്‌ടോപ്പ് കംമ്പ്യുട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, വൈറ്റ് ബോര്‍ഡ്, സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. എം. എല്‍. എ ഫണ്ട് ഉപയോഗിച്ച് ഇത്രയും വിപുലമായി സംസ്ഥാനത്ത് നിര്‍വഹിക്കപ്പെടുന്ന ആദ്യ ഡിജിറ്റല്‍ പദ്ധതിയാണിത്. ഈ പദ്ധതിയുടെ പ്രയോജനം നാളിതുവരെ ഐ.ടി ക്ലാസ്സ് മുറികള്‍ ഇല്ലാത്ത ലോവര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ആകര്‍ഷണമാകും. ഐ.ടി സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ്സ് മുറികളുടെ നിയോജക മണ്ഡലാടിസ്ഥാനത്തിലുളള പ്രവര്‍ത്തന ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കലക്‌ട്രേറ്റ് ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷതവഹിക്കും.
ക്ലാസ് റും ഡിജിറ്റല്‍ സംവിധാനത്തിന് കണ്ണൂര്‍ ഗവ. എഞ്ചിനിയറിങ്ങ് കോളേജില്‍ സംസ്ഥാന ഗവണ്‍മെന്റ് സ്ഥാപിച്ച സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് എഡ്യൂക്കേഷന്‍ ടെക്ക്‌നോളജി (സിഐസിഇടി) യുടെ സഹായം കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇനി ലഭ്യമാകും. വിദ്യാഭ്യാസ വകുപ്പും എസ്എസ്എ യും തയ്യാറാക്കുന്ന പഠന ഉള്ളടക്കങ്ങള്‍ കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജ് ഐ.ടി സ്റ്റുഡിയോ സംവിധാനം വഴി ഓണ്‍ലൈനില്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും ഇപ്പോള്‍ സ്ഥാപിച്ച സംവിധാനം വഴി ലഭ്യമാകും. ഇതോടൊപ്പം ഐടി@ സ്‌കൂള്‍ സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. നിയോജക മണ്ഡലത്തിലെ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് ഐടി @ സ്‌ക്കൂള്‍ പരിശീലന പരിപാടി സംഘടിപ്പിക്കും.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ വിജയ തിലകം 2017 വിദ്യാഭ്യാസ സംഗമവും നടത്തും. കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടി പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കും അവാര്‍ഡ് നല്‍കും.
പത്ര സമ്മേളനത്തില്‍ മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, വിദ്യാഭ്യാസ വിഷയസമിതി കണ്‍വീനര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തു.

LIVE NEWS - ONLINE

 • 1
  8 hours ago

  സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 2
  9 hours ago

  കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

 • 3
  11 hours ago

  ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

 • 4
  15 hours ago

  ശബരിമല കത്തിക്കരുത്

 • 5
  15 hours ago

  ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

 • 6
  15 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 7
  15 hours ago

  ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

 • 8
  17 hours ago

  ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

 • 9
  17 hours ago

  ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’