Wednesday, June 19th, 2019

പഠനം പകിട്ടോടെ; സ്മാര്‍ട്ടാകാന്‍ 27 കോടി

ജില്ലയില്‍ 199 സര്‍ക്കാര്‍ സ്‌കൂളുകളും 142 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 341 സ്‌കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.

Published On:Mar 6, 2019 | 11:02 am

കണ്ണൂര്‍: പൊതുവിദ്യാലയങ്ങള്‍ക്ക് ഹൈടെക്കാകാന്‍ ജില്ലയില്‍ ചെലവിടുന്നത് 27.7 കോടിയോളം രൂപ. കിഫ്ബി, എം.എല്‍ എ ഫണ്ട് എന്നിവ കൂടാതെ ജനകീയമായി സമാഹരിക്കുന്ന തുകയും ചേര്‍ത്താണ് സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. കിഫ്ബി നല്‍കിയതിലും ഇരട്ടി തുക ജനകീയമായി സമാഹരിച്ചാണ് മിക്ക സ്‌കൂളുകളും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളാണ് ആധുനികവല്‍ക്കരിച്ചത്. കൈറ്റാണ് ക്ലാസ് മുറികളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ സജ്ജീകരിക്കുന്നത്. ജില്ലയില്‍ 199 സര്‍ക്കാര്‍ സ്‌കൂളുകളും 142 എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പെടെ 341 സ്‌കൂളുകളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.
ചില ക്ലാസ് മുറികള്‍ മൊബൈല്‍ രൂപത്തിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്താകെ ആദ്യഘട്ടം 1500 സ്‌കൂളിലാണ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നത്. കിഫ്ബിയില്‍ 141 വിദ്യാലയങ്ങള്‍ക്ക് 5 കോടി, 395 വിദ്യാലയങ്ങള്‍ക്ക് 3 കോടി, 444 വിദ്യാലയങ്ങള്‍ക്ക് 1 കോടി വീതം എന്നിങ്ങനെ തുക അനുവദിച്ചു.
ജില്ലയിലെ ക്ലാസ്സ് മുറികളില്‍ 4850 ലാപ്‌ടോപ്പുകള്‍, 3551 പ്രൊജക്ടറുകള്‍, 3410 മൗണ്ടിംഗ് കിറ്റുകള്‍, 42 ഇഞ്ചിന്റെ 341 ടെലിവിഷനുകള്‍, 334 ഡി എസ് എല്‍ ആര്‍ ക്യാമറകള്‍, 341 ഫുള്‍ എച്ച് ഡി വെബ്കാം തുടങ്ങിയവയാണ് അനുവദിച്ചത്. സമഗ്ര വിഭവ പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളില്‍ വിനിമയം നടത്താനുള്ള അധ്യാപന പരിശീലനം ഭൂരിഭാഗം അധ്യാപകര്‍ക്കും ലഭിച്ചു.
കൂടുതല്‍ ഹൈടെക് ക്ലാസ്സ് മുറികളുള്ള സ്‌കൂളുകള്‍ ഇതോടെ ഡിജിറ്റല്‍ വിദ്യാഭ്യാസ മേഖലയായി പഠനരംഗം മാറുകയാണ്. ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സുകളുള്ള നുറുകണക്കിന് സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ജൂണില്‍ പൂര്‍ത്തീകരിക്കും. ഹൈടെക് ക്ലാസ് മുറികള്‍ക്ക് വാങ്ങിയ ഉപകരണങ്ങള്‍ക്ക് 5 വര്‍ഷത്തെ വാറണ്ടിയും ഇന്‍ഷൂറന്‍സ് പരിരക്ഷയേ ഉള്ളൂ.

 

LIVE NEWS - ONLINE

  • 1
    26 mins ago

    ലൈംഗിക ചൂഷണം; മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പോലീസ്

  • 2
    3 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 3
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 4
    4 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 5
    4 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 6
    4 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 7
    4 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 8
    4 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 9
    6 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും